
ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യയിലും ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങിയിരുന്ന താരമാണ് ശ്രീദേവി കപൂര്‍. അപ്രതീക്ഷിതമായി താരം വേര്‍പെട്ടപ്പോൾ ആരാധകര്ക്കത്അം വലിയൊരു ഞെട്ടലായിരുന്നു. ശ്രീദേവിയുടെ മകള്‍ എന്ന നിലയിലാണ് ജാഹ്നവി കപൂറിനെ ആരാധകര്‍ അറിഞ്ഞു തുടങ്ങിയത്. എന്നാല്‍ തന്റേതായ ഒരു ഐഡന്റിറ്റി ഉണ്ടാക്കാന്‍ ജാഹ്നവിക്ക് കഴിഞ്ഞിട്ടുണ്ട്. അഭിനയത്തില്‍ മാത്രമല്ല ഔട്ട്ഫിറ്റിലും ലുക്കിലും ജാന്‍വി കപൂറിന്റെ ഫാഷന്‍ സെന്‍സ് ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകാറുണ്ട്.
കഴിഞ്ഞ കുറെ നാളുകളായി ജാന്‍വിയും ശിഖർ പഹാരിയായും തമ്മിലുള്ള പ്രണയം വാർത്തകളിൽ നിറഞ്ഞതാണ്. ജാൻവി കുറച്ചു നാളായി ശിഖർ പഹാരിയയുമായി ഡേറ്റിംഗിലാണെന്ന അഭ്യൂഹമുണ്ട്. എന്നാൽ ഇരുവരും തങ്ങളുടെ ബന്ധത്തെക്കുറിച്ച് സംസാരിക്കുകയോ പരസ്യമായി സമ്മതിക്കുകയോ ചെയ്തില്ല. എന്നിരുന്നാലും, അവർ പലപ്പോഴും നഗരത്തിൽ ഒരുമിച്ചാണ് കാണപ്പെടുന്നത്, കൂടാതെ അവർ ഒരുമിച്ച് തിരുപ്പതി ക്ഷേത്രം സന്ദർശിക്കാറുണ്ട്. രാഷ്ട്രീയക്കാരനും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ സുശീൽകുമാർ ഷിൻഡെയുടെ ചെറുമകനാണ് ശിഖർ പഹാരിയ. പറയാതെ പറഞ്ഞും ജാൻവിയും അത് സമ്മതിച്ചതാണ്.
ഇപ്പോഴിതാ കഴിഞ്ഞ ദിവസം മൈദാൻ സിനിമയുടെ പ്രൊമോഷൻ ഇവന്റിൽ പങ്കെടുക്കാൻ ജാൻവി എത്തിയത് ഗ്ലാമർ ഔട്ട്ഫിറ്റിലാണ്. താരത്തിന്റെ ഔട്ട്ഫിറ്റിനെക്കാൾ ശ്രദ്ധിക്കപ്പെട്ടത് താരത്തിന്റെ കഴുത്തിലണിഞ്ഞ പെൻഡന്റ് ആണ്. ശിഖറിന്റെ പെറ്റ് നെയിം ആയ ശിഖു എന്നെഴുതിയത് ആയിരുന്നു പെൻഡന്റ്. ഏറെ ശ്രദ്ധിക്കപെടുകയാണ് ജാൻവിയുടെ പുതിയ ഔട്ട്ലുക്ക്.
ജാൻവി ശിഖറിനെ സ്നേഹപൂർവ്വം 'ശിഖു' എന്ന് വിളിക്കുന്നു എന്നത് 'കോഫി വിത്ത് കരൺ' എന്ന പരിപാടിയിലൂടെയാണ് കൂടുതൽ ആരാധകർ അറിഞ്ഞത്.






