
മാഞ്ചസ്റ്റര്‍; ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിനെ സ്വന്തമാക്കാനായി മാഞ്ചസ്റ്റര്‍ സിറ്റി. മാര്‍ട്ടിനസ് ഇപ്പോള്‍ പ്രീമിയര്‍ ലീഗ് ക്ലബ് ആസ്റ്റന്‍ വിലിലയുടെ ഗോളിയാണ്അര്ജന്റീനയുടെ ലോകകപ്പ്, കോപ്പ അമേരിക്ക വിജയങ്ങളില്‍ ഏറ്റവും നിര്‍ണായക പങ്കുവഹിച്ചതാരം. പെനാല്‍റ്റി ഷൂട്ടൌട്ടില്‍ ഇപ്പോള്‍ എമി മാര്‍ട്ടിനസിനെക്കാള്‍ മികച്ചൊരു ഗോള്‍കീപ്പറെ കണ്ടെത്താനാവില്ല.
ഈ സീസണില്‍ ടീം വിടുന്ന ഗോല്‍കീപ്പര്‍ സ്റ്റഫാന്‍ ഒര്‍ട്ടേഗയ്ക്ക് പകരക്കാരനായി എമി മാര്‍ട്ടിനസിനെ കൊണ്ടുവരാനാണ് കോച്ച് പെപ് ഗ്വാര്‍ഡിയോള ആഗ്രഹിക്കുന്നത്. ബ്രസീലിയന്‍ താരം എഡേഴ്സനാണ് സിറ്റിയുടെ ഒന്നാം ഗോളി. 2017ല്‍ ബെന്‍ഫിക്കയില്‍ നിന്ന് സിറ്റിയിലെത്തിയ എഡേഴ്സണ് ക്ലബിനായി 329 മത്സരങ്ങളില്‍ കളിച്ചു. 256 ഗോള്‍ വഴങ്ങിയപ്പോള്‍ 153 ക്ലീന്‍ഷീറ്റുകള്‍ സ്വന്തമാക്കി.






