
വയനാട് : കല്‍പ്പറ്റ നെയ്ക്കുപ്പ മുണ്ടക്കലിന് സമീപ ഇറങ്ങിയ കാട്ടാന റോഡരികില്‍ നിര്‍ത്തിയിട്ട കാറും ബൈക്കും തകർത്തു. പോലീസ് ഉദ്യോഗസ്ഥനായ അജേഷിൻ്റെ വാഹനങ്ങളാണ് ഇന്നലെ രാത്രി കാട്ടാന തകർത്തത്.
വീട്ടിലേക്ക് പോകുന്ന വഴിയിൽ നിറുത്തിയിട്ട കാറിന്റെ് മുൻഭാഗം പൂർണ്ണമായി ആന ചവുട്ടി തകർത്തു. കാറിന്റെ് പിൻഭാഗത്ത് കൊമ്പ് കൊണ്ട് കുത്തിയ പാടുകളുമുണ്ട്. വനം വകുപ്പ് അധികൃതർ സ്ഥലത്ത് എത്തി. സമീപ പ്രദേശങ്ങളിൽ സ്ഥിരമായി ആനയിറങ്ങുന്നതായി നാട്ടുകാർ പറഞ്ഞു.






