
അശ്വതി: മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. അന്യര്‍ ഇടപെടുന്നതുമൂലം കുടുംബത്തില്‍ ചില്ലറ പ്രശ്നങ്ങളുണ്ടാകാം. സന്താനങ്ങള്‍ക്ക് ഉന്നമനമുണ്ടാകും. നേത്രരോഗ സാധ്യത, ബിസിനസില്‍ ചെറിയ തിരിച്ചടികള്‍.
ഭരണി: തൊഴിലന്വേഷകര്‍ക്ക് അനുകൂല ഫലം. മറ്റുള്ളവര്‍ സഹായിക്കുകവഴി പെട്ടെന്നുള്ള കാര്യസാധ്യം. വിവാഹാലോചനകള്‍ തീരുമാനത്തിലെത്തും. കടങ്ങള്‍ വീട്ടുവാനും പണയ ഉരുപ്പടികള്‍ തിരിച്ചെടുക്കുവാനും സാധിക്കും.
കാര്‍ത്തിക: സഹോദരങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കേണ്ടി വരും. വ്യവഹാരങ്ങളില്‍ വിജയം നേടും. മേലുദ്യോഗസ്ഥരില്‍നിന്ന് അനുകൂല തീരുമാനം ലഭിക്കും. വാഹനത്തിന് അറ്റകുറ്റപ്പണികള്‍ക്കു സാധ്യത.
രോഹിണി: സഹപ്രവര്‍ത്തകരുമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ പരിഹൃതമാകും. ഏതുതരത്തിലുള്ള തടസങ്ങളും തരണംചെയ്യുവാന്‍ സാധിക്കും. മനസിനിഷ്ടപ്പെട്ട ഭക്ഷണം ലഭിക്കും.
മകയിരം: കാര്യ പ്രതിബന്ധം, അനാരോഗ്യം. വിദേശസഞ്ചാര കാര്യത്തില്‍ വിഘ്നം. തൊഴില്‍രംഗത്ത് അരിഷ്ടതകള്. ഗുണാനുഭവങ്ങള്‍ ലഭിക്കുവാന്അല്പംകൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം.
തിരുവാതിര: വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം അല്പംകൂടി നീട്ടിവയ്ക്കുന്നതുത്തമം. ലഹരിവസ്തുക്കളില് താത്പര്യം വര്‍ധിക്കും. വിലപ്പെട്ട രേഖകള്‍ കൈമോശം വരാനിടയുണ്ട്. ദീര്ഘയാത്രകള് ഒഴിവാക്കുക.
പുണര്‍തം: കുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന് രോഗാരിഷ്ടതയുണ്ടാകാന്‍ സാധ്യത. അപ്രതീക്ഷിത ചെലവുകള്‍ വര്‍ധിക്കും. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് കടം വാങ്ങേണ്ടിവരും.
പൂയം: ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. മാതാവിനോ തത്തുല്യരായവര്ക്കോ അരിഷ്ടതകള്. അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളില് നിന്ന് മോചനം. ബന്ധുക്കള്‍ നിമിത്തം നേട്ടം.
ആയില്യം: ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങള്‍ക്ക് അരിഷ്ടതകള്ക്കു സാധ്യത. ഉത്തരവാദിത്വം വര്‍ധിക്കും. ബന്ധുക്കളെ താല്‍ക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും.
മകം: വിദേശത്തുനിന്ന് നാട്ടില്‍ തിരിച്ചെത്തുവാന്‍ സാധിക്കും. ബിസിനസുകളില്‍നിന്ന് മികച്ച നേട്ടം. ദ്രവ്യലാഭത്തിനു സാധ്യത. ഗൃഹത്തില്‍ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം.
പൂരം: കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം. ബന്ധുജനഗുണം വര്‍ധിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് ജനസമ്മതി വര്‍ധിക്കും. ഇരുചക്രവാഹനം വാങ്ങും. വ്യവഹാര വിജയം പ്രതീക്ഷിക്കാം.
ഉത്രം: പ്രശ്നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. കലാപരിപാടികളില്‍ സംബന്ധിക്കും. സ്നേഹിക്കുന്നവരില്‍നിന്ന് എതിര്‍പ്പ് നേരിടും. സാമ്പത്തിക വിഷമമുണ്ടാകും.
അത്തം: ദീര്ഘയാത്രകള് വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളില്‍ തിരിച്ചടികള്‍ നേരിടും. ഇഷ്ടജനങ്ങള്‍ക്ക് തൊഴില്‍പരമായി മാറ്റം, അന്യദേശ വാസം എന്നിവയുണ്ടാകും.
ചിത്തിര: രോഗദുരിത ശമനം. ജീവിതപങ്കാളിയില്‍ നിന്ന് ഉറച്ച പിന്തുണ. പ്രണയബന്ധിതര്ക്ക് ഏതെങ്കിലും തരത്തിലുള്ള തടസങ്ങള്‍ ഉണ്ടാകാം. വിദേശത്തുനിന്ന് നാട്ടില്‍ തിരികെയെത്തും. ബാങ്കുകളില്‍നിന്ന് ലോണ്‍ പാസായിക്കിട്ടും.
ചോതി: മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്നങ്ങളില്‍ നിന്നു മോചനം. കുടുംബസമേതം യാത്രകള്‍ നടത്തും. വിവാഹമാലോചിക്കുന്നവര്‍ക്ക് അനുകൂല ഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് മികച്ച ലാഭം.
വിശാഖം: യാത്രകള്‍ കൂടുതലായി വേണ്ടിവരും. രോഗദുരിതങ്ങളില് വിഷമിക്കുന്നവര്‍ക്ക് ആശ്വാസം. മനസിലെ ആഗ്രഹങ്ങള്‍ നിറവേറും. ധനസമ്പാദനത്തിനുള്ള വഴികള്‍ തുറന്നുകിട്ടും.
അനിഴം: മാനസിക നിരാശ മാറും. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കും. വിവാഹാലോചനകളില് തീരുമാനമാകും. ഉപഹാരങ്ങള്‍ ലഭിക്കുവാന്‍ ഇടയുണ്ട്. ചികിത്സകളില്‍ കഴിയുന്നവര്‍ക്ക് ആശ്വാസം.
തൃക്കേട്ട: ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിക്കുവാന്‍ കഠിനശ്രമം വേണ്ടിവരും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും. പണമിടപാടുകളില്‍ കൃത്യത പാലിക്കും.
മൂലം: പ്രവര്‍ത്തന മേഖലയില്‍ അവിചാരിത നഷ്ടം. ബന്ധുജന സഹായം ലഭിക്കും. അനുകൂലമായി ലഭിച്ചിരുന്ന പല കാര്യങ്ങളും തടസപ്പെടും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കും.
പൂരാടം: മത്സരപ്പരീക്ഷ, ഇന്റര്‍വ്യു എന്നിവയില്‍ വിജയം. തൊഴില്‍പരമായ നേട്ടം കൈവരിക്കും. പ്രേമബന്ധങ്ങളില് ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മുതിര്‍ന്നവരില്‍നിന്ന് അംഗീകാരം ലഭിക്കും.
ഉത്രാടം: നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കള്‍ തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. പണച്ചെലവുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടും. പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് ജനസമ്മിതി.
തിരുവോണം: ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും. സഞ്ചാരക്ലേശം വര്‍ധിക്കും. സ്ത്രീകളുമായി ഇടപെട്ട് മാനഹാനിക്കു സാധ്യത. വിദേശയാത്രയ്ക്കുള്ള ശ്രമങ്ങള്‍ വിജയം കൈവരിക്കും.
അവിട്ടം: മത്സരപ്പരീക്ഷ, ഇന്റര്‍വ്യു ഇവയില്‍ മികച്ച പ്രകടനം. സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്കായി പണം മുടക്കും. മനസ് അലഞ്ഞുതിരിയുന്ന അനുഭവമായുണ്ടാകും. സഞ്ചാരക്ലേശം വര്‍ധിക്കും.
ചതയം: ഗൃഹത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. പൊതുപ്രവര്‍ത്തനത്തില്‍ മികച്ച വിജയം കൈവരിക്കും. വാഹനം വാങ്ങുന്നതിനെക്കുറിച്ചുള്ള ആലോചന ലക്ഷ്യം കാണും.
പൂരുരുട്ടാതി: കഫജന്യ രോഗങ്ങള്‍ പിടിപെടാം. ദീര്ഘയാത്രകള് ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. മുന്‍കാല നിക്ഷേപങ്ങളില്‍നിന്നു നേട്ടം. കരുതിവച്ച പണം മറ്റാവശ്യങ്ങള്‍ക്കായി ചെലവഴിക്കും.
ഉത്രട്ടാതി: ദാമ്പത്യ ജീവിതത്തില്‍ ചെറിയ പിണക്കങ്ങള്‍ ഉടലെടുക്കും. ബന്ധുക്കള്വഴി കാര്യപ്രാപ്തി. മറ്റുള്ളവരുമായി കലഹങ്ങള്‍ക്കു സാധ്യത. ഇഷ്ടപ്പെടാത്ത കാര്യങ്ങളില്‍ ഇടപെടേണ്ടിവരും.
രേവതി: അനുകൂല ഫലങ്ങള്‍ ലഭിക്കുവാന്‍ സാധ്യതാ വാരമാണ്. ധനലാഭമുണ്ടാകും. കടങ്ങള്‍ വീട്ടുവാന് സാധിക്കും. മുന്‍ പരിചയമില്ലാത്തവരില്‍നിന്ന് സഹായങ്ങള്‍ സ്വീകരിക്കാതിരിക്കുക.
സജീവ് ശാസ്താരം






