ജീവിതത്തിലെ ഏറ്റവും മനോഹരവും സുപ്രധാനവുമായ നിമിഷമാണ് വിവാഹം. അതുകൊണ്ട് തന്നെ അന്നേ ദിവസം ഏറ്റവും അവിസ്മരണീയമാക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. കാലം മാറിയതോടെ വ്യത്യസ്ത തരം ആഘോഷങ്ങളാണ് വിവാഹത്തോട് അനുബന്ധിച്ച് ഇത്തരത്തില്‍ നടന്നുക്കൊണ്ടിരിക്കുന്നത്. ഇത് സംബന്ധിക്കുന്ന ഒട്ടനവധി വീഡിയോകള്‍ നാം ഇതിനോടകം കണ്ടിട്ടുണ്ട്. ഇപ്പോഴിതാ പാക്കിസ്ഥാനില്‍ നിന്നുള്ള ഒരു വിവാഹ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മനോഹരമായ വേദിയില്‍ വധുവിനായി പൊതിഞ്ഞ നിലയില്‍ ഒരു സമ്മാനം വരന് കൊണ്ടുവന്നിരുന്നു. സര്‍പ്രൈസ് സമ്മാനം വരന് തന്നെ വേദിയില്‍ തുറക്കുകയും ചെയ്തു.
ഒരു നീല പേപ്പറില്‍ കൊണ്ടുവന്ന സമ്മാനം വരന് തുറന്നതോടെ എല്ലാവരും ആകാംക്ഷയിലായി. പാക്കിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രിയും ഇതിഹാസ ക്രിക്കറ്റ് താരവുമായ ഇമ്രാന് ഖാന്റെ ചിത്രമായിരുന്നു ആ സമ്മാനം. നവദമ്പതികളെ പിന്തുണച്ചും വിമര്‍ശിച്ചും സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ വരുന്നുണ്ട്.

Comments