
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അദിതി രവി. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഗ്രീന്‍ സാരിയില്‍ നാടന്‍ ലുക്കിലുളള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
പച്ച സാരിയില്‍ ഗോള്‍ഡണ്‍ ബോര്‍ഡറും നല്കിയിരിക്കുന്നു. അതേ പാറ്റേണിലുള്ള ഗോള്‍ഡന്‍ ബോര്‍ഡറാണ് ബൗസിനും നല്‍കിയിരിക്കുന്നത്
ഹാന്‍ഡ് ലൂം സാരികളുടെ ഒട്ടേറെ കളക്ഷന്‍ ഉള്ള കൈത്തറി നെസവു സാരിയുടേതാണ് അദിതി ധരിച്ചിരിക്കുന്ന ഈ സാരിയും
ഗോള്‍ഡണ്‍ മെറൂണ്‍ കോമ്പിനേഷനിലുള്ള മാലയും ജിമിക്കി കമ്മലുമാണ് സാരിയ്ക്കൊപ്പം അണിഞ്ഞിരിക്കുന്നത്. സിംമ്പള്‍ ഗോള്‍ഡണ്‍ വളകളും അണിഞ്ഞിട്ടുണ്ട്
ശാരി നരേഷാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ആഘോഷ് വൈഷ്ണവം എവിഎം ആണ് അദിതിയുടെ നാടന്‍ ലുക്കിലുള്ള മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്
2014ല്‍ സജി സുരേന്ദ്രന് സംവിധാനം ചെയ്ത ആംഗ്രി ബേബീസ് ഇന്‍ ലൗ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് കടന്നുവരുന്നത്.അതേ വര്‍ഷം തന്നെ ബിവേര്‍ ഓഫ് ഡോഗ്സ് എന്ന ചിത്രത്തിലും അദിതി അഭിനയിച്ചു.
2017 ല്‍ സണ്ണി വെയ്ന്‍ ചിത്രമായ അലമാര എന്ന ചിത്രത്തിലെ അദിതിയുടെ പ്രകടനവും പ്രേക്ഷക പ്രശംസ നേടിയിരുന്നു. മോഹന്‍ലാല്‍- ജീത്തു ജോസഫ് ചിത്രം ' നേരി' ല്‍ ആണ് അദിതി അവസാനമായി പ്രത്യക്ഷപ്പെട്ടത്.






