
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നിന്ന താരമാണ് ശ്രീദേവി കപൂര്‍. ഇന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാറായ ശ്രീദേവിക്ക് കിട്ടിയ അതേ സ്വീകാര്യത തന്നെയാണ് മകള്‍ ജാന്‍വിക്കും ആരാധകര്‍ നല്‍കുന്നത്. ശ്രീദേവിയുടെ മകളെന്ന ലേബലിലാണ് മകളായ ജാന്‍വി കപൂറിനെ പ്രേക്ഷകര്‍ അറിഞ്ഞു തുടങ്ങിയത്.
പക്ഷേ പിന്നീട് ബോളിവുഡില്‍ തന്റേതായ ഒരു സ്ഥാനവും ഇടവും നേടിയെടുക്കാന്‍ ജാന്‍വിക്ക് കഴിഞ്ഞു. ഗ്ലാമര്‍ വേഷങ്ങളിലും ട്രെഡിഷണല്‍ ഔട്ട്ഫിറ്റുകളിലും കാഷ്വല്‍ വെയറുകളിലും ജാന്‍വിക്ക് മികച്ച സെന്‍സാണ്.
അതുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ താരം പങ്കിടുന്ന ചിത്രങ്ങള്‍ വളരെപ്പെട്ടെന്ന് തരംഗമാകാറുമുണ്ട്. 2018 ല്‍ പുറത്തിറങ്ങിയ ധടക്ക് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയ താരം നിരവധി ചിത്രങ്ങളുടെ ഭാഗമായി.
ഫാല്‍ഗുനി ഷങ്ക് പീകോക്ക് ഡിസൈന്‍ ചെയ്ത വസ്ത്രത്തിലുള്ള പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് ജാന്‍വി.
സ്ലീവ്ലെസ് ബോഡിസ്യൂട്ടിലുള്ള ചിത്രങ്ങളാണ് താരം ഷെയര്‍ ചെയ്തത്.
ഹൈ നെക്ലൈനാണ് ബോഡിസ്യൂട്ടിന്റെ പ്രത്യേകത. ഗോള്‍ഡ് ബെഡഡ് ആന്‍ഡ് സീക്വിന്‍ എംബ്രോയിഡറി വര്‍ക്കുകള്‍ ഔട്ട്ഫിറ്റിനെ വേറിട്ടുനിര്‍ത്തുന്നതാണ്. ബോഡിസ്യൂട്ടിനു ഇണങ്ങുന്ന ഗോള്‍ഡന്‍ നിറത്തിലുള്ള ഹൈ വെയ്സറ്റഡ് സ്കര്‍ട്ടും മറ്റൊരു പ്രത്യേകതയാണ്.
ഫ്ലോര്‍ ലെങ്ത് സ്കര്‍ട്ടും ഹൈ സ്ലിറ്റും ജാന്‍വിയുടെ ലുക്കിന് കൂടുതല്‍ മിഴിവേകുന്നതാക്കി. ഔട്ട്ഫിറ്റിനു ഇണങ്ങുന്ന ഗോള്‍ഡ് ചെയിന്‍ കമ്മലുകളും സ്വര്‍ണ മോതിരവുമാണ് ജാന്‍വി അണിഞ്ഞത്.






