
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ച് ബോളിവുഡ് താരദമ്പതികളായ റിതേഷ് ദേശ്മുഖും ജെനീലിയയും. കുടുംബത്തോടൊപ്പമാണ് ഇരുവരും വോട്ട് ചെയ്യാനെത്തിയത്. രാവിലെ മഹാരാഷ്ട്രയിലെ ലാത്തൂരിലെ പോളിംഗ് ബൂത്തിലെത്തിയാണ് ഇവർ വോട്ട് രേഖപ്പെടുത്തിയത്.
#WATCH | Maharashtra: Actor Riteish Deshmukh and his wife Genelia Deshmukh cast votes at a polling booth in Latur.
NDA has fielded sitting MP Sudhakar Tukaram Shrangare against INDIA Alliance's Kalge Shivaji Bandappa.#LokSabhaElections2024 pic.twitter.com/tP7DLeGjoJ— ANI (@ANI) May 7, 2024
ഇതൊരു സുപ്രധാന ദിനമാണെന്നും എല്ലാവരും തങ്ങളുടെ ജനാധിപത്യ അവകാശം വിനിയോഗിക്കണമെന്നും ജെനീലിയ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു. വോട്ട് ചെയ്യുന്നതിന് മാത്രമാണ് തിരക്കുകൾ മാറ്റിവച്ച് ഇവിടെയെത്തിയതെന്നും എല്ലാവരും വോട്ട് ചെയ്യണമെന്നും റിതേഷ് ദേശ്മുഖ് പറഞ്ഞു. വോട്ട് ചെയ്തതിന് ശേഷമുള്ള ചിത്രങ്ങളും ജെനീലിയ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ലാത്തൂർ ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാരാണ് ജെനീലിയയും കുടുംബവും.






