പുകവലി ആരോഗ്യത്തിന് ഹാനീരമാണെന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. എങ്കിലും സിഗരറ്റ് വലിക്കുന്നതും വലിക്കാതെ ഇരിക്കുന്നതുമെല്ലാം അവരവുടെ ഇഷ്ടമാണ്. എന്നാല്‍ പുകവലി നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടാവും എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. അതിനാല്‍ തന്നെ പുകവലിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതും ശരിയല്ല. ഏതായാലും, പുകവലിയുമായി ബന്ധപ്പെട്ട് ഒരു യുവതിയിട്ട പോസ്റ്റും അതിന് ഒരു ഡോക്ടര്‍ നല്കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്.
പുക വലിക്കാത്തവരെ 'ലോസേഴ്സ്' (പരാജിതര്‍) എന്നാണ് യുവതി തന്റെ പോസ്റ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു കപ്പ് ചായയുടേയും പാതി വലിച്ച ഒരു സിഗരറ്റിന്റെയും ചിത്രമാണ് യുവതി തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. 'ഹേ പുകവലിക്കുന്നവരേ, പരാജിതരേ (പുകവലിക്കാത്തവര്‍) നിങ്ങള്‍ എന്താണ് ചെയ്യുന്നത്?' എന്നായിരുന്നു ചിത്രത്തിന്റെ കാപ്ഷന്‍. ചിത്രം അതിവേഗം വൈറലായിത്തീര്‍ന്നു. അതോടൊപ്പം യുവതിയെ വിമര്‍ശിച്ചുകൊണ്ട് നിരവധിപ്പേരാണ് മുന്നോട്ട് വന്നത്. പുകവലിക്കാത്തവരെ 'പരാജയപ്പെട്ടവരെ'ന്ന് വിശേഷിപ്പിച്ചതാണ് യുവതിക്ക് നേരെ രോഷമുയരാന്‍ കാരണമായത്. പുക വലിക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ പരാജയപ്പെട്ടവര്‍ എന്നായിരുന്നു ചിലര്‍ യുവതിയുടെ പോസ്റ്റില്‍ കമന്റ് നല്‍കിയത്. അതുപോലെ എങ്ങനെയാണ് പുക വലിക്കാത്തവരെ നിങ്ങള്‍ക്ക് ജീവിതത്തില്‍ പരാജയപ്പെട്ടു പോയവരായി വിശേഷിപ്പിക്കാന്‍ സാധിക്കുന്നത് എന്നും പലരും ചോദിച്ചു.

ഈ സമയം ബംഗളൂരുവിലെ കാവേരി ആശുപത്രിയിലെ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ദീപക് കൃഷ്ണമൂര്‍ത്തി യുവതിക്കൊരു മറുപടി നല്കിയതും ശ്രദ്ധേയമായി. യുവതിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് തനിക്ക് മുന്നിലെത്തിയ ഒരു യുവതിയുടെ അവസ്ഥ അദ്ദേഹം വിവരിച്ചത്. 'തന്റെ ഏറ്റവും പ്രായം കുറഞ്ഞ ട്രിപ്പിള്‍ ബൈപാസ് സര്‍ജറി രോഗി പുകവലിക്കുന്ന ഒരു 23 വയസ്സുകാരിയായിരുന്നു' എന്നായിരുന്നു ഡോക്ടര്‍ കുറിച്ചത്. ഒപ്പം ട്വീറ്റ് പങ്കുവച്ച യുവതി പറയുന്നത് പ്രകാരമാണെങ്കില്‍ 'പരാജിതരാകൂ, ആരോഗ്യകരമായ ജീവിതം നയിക്കൂ' എന്നും ഡോക്ടര്‍ കുറിച്ചു. ഏതായാലും പോസ്റ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Comments