കിഡ്നി സ്റ്റോൺ മാറന്‍ മൂത്രം കുടിക്കാൻ ഉപദേശിച്ച് എയറിലായിരിക്കുകയാണ് എഐ അടിസ്ഥാനമാക്കി നിർമ്മിച്ച സെർച്ച് സാങ്കേതിക വിദ്യയായ എസ്.ജി.ഇ .
ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഗൂഗിൾ വികസിപ്പിച്ചതാണ് എസ്.ജി.ഇ. ആശാസ്ത്രീയവും വിചിത്രവുമായ ഈ മറുപടി എക്സിന്റെ യൂസറാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇവയുടെ സ്ക്രീൻഷോട്ടും ഇതിനോടകം വൈറലായി കഴിഞ്ഞു.
കിഡ്നി സ്റ്റോൺ എങ്ങനെ മാറ്റാം എന്ന ചോദ്യത്തിന് ഓരോ 24 മണിക്കൂറിലും നിങ്ങളുടെ രണ്ട് ലിറ്റർ മൂത്രം കുടിക്കാനാണ് ഉപദേശം ലഭിച്ചത്. ഇതിന് പിന്നാലെ വെള്ളം, ഇഞ്ചി നീര്, നാരങ്ങാ വെള്ളം, നാരങ്ങ സോഡ അല്ലെങ്കിൽ പഴച്ചാർ കുടിക്കാനും നിർദ്ദേശത്തിൽ പറയുന്നു. അപകടകരമായ നിർദേശം നല്കിയ ഗൂഗിളിനെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.






