
ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂര്‍ത്തമാണ് വിവാഹം. അതുകൊണ്ട് തന്നെ അന്നേ ദിവസം എങ്ങനെ അവിസ്മരണീയമാക്കണം എന്നത് സംബന്ധിച്ച് ഓരോരുത്തര്‍ക്കും അവരുടേതായ സങ്കല്‍പ്പങ്ങള്‍ ഉണ്ടാകും. എന്നാല്‍ തികച്ചും വ്യത്യസ്തമായ ഒരു അനുഭവത്തിലൂടെയാണ് ഇവിടെ ഒരു കടന്നുപോയത്. കാരണം വിവാഹ ദിവസം ഒരു ആണ്‍കുഞ്ഞിന് ജന്മം നല്കയിരിക്കുകയാണ് ഇവിടെ ഒരു യുവതി.
ഫ്ളോറിഡയില്‍ നിന്നുള്ള ബ്രിയാന ലൂക്ക-സെറെസോ എന്ന യുവതിയാണ് വിവാഹ ദിവസം ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ബ്രിയാന എട്ട് മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് അവളുടെ വിവാഹം നിശ്ചയിക്കുന്നത്. വിവാഹത്തിന് ഒരു ദിവസം മുമ്പ് അവള്‍ക്ക് വയ്യാതാവുകയും ആശുപത്രിയില്‍ പോകേണ്ടിവരികയും ചെയ്തു. ആശുപത്രിയില്‍ വച്ച് അവള്‍ക്ക് റെസ്പിറേറ്ററി സിന്സിറ്റിയില് വൈറസ്(ആര്‍എസ്വി) ഉണ്ടെന്ന് കണ്ടെത്തി. കൂടുതല്‍ എന്തെങ്കിലും സങ്കീര്ണതകളുണ്ടാകുന്നതിന് മുമ്പ് പ്രസവം നടത്തണമെന്നായിരുന്നു ഡോക്ടറുടെ തീരുമാനം.
എന്നാല്‍ തൊട്ടടുത്ത ദിവസം സിറ്റി ഹാളില്‍ വച്ചായിരുന്നു അവളുടെയും ലൂയിസ് സെറെസോയുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. ബ്രിയാനയും ലൂയിസും ലേബര്‍ റൂമിന്റെ മുന്നിലെത്തിയപ്പോള്‍ നഴ്സ് അവരോട് സാധാരണ എല്ലാവരോടും ചോദിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചു. അതില്‍ വിവാഹതിരാണോ എന്ന് ചോദ്യവും ഉണ്ടായിരുന്നു. അപ്പോഴാണ് അടുത്ത ദിവസം തങ്ങളുടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ് എന്ന് ഇരുവരും പറയുന്നത്.
ഏതായാലും ഈ വാര്‍ത്തയറിഞ്ഞതോടെ ആശുപത്രിയിലെ ജീവനക്കാരും അധികൃതരും അവരുടെ വിവാഹം മുടങ്ങരുത് എന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ നഴ്സുമാരൊക്കെ ചേര്‍ന്ന് അവരുടെ വിവാഹം നടത്താന്‍ തീരുമാനിച്ചു. നഴ്സ് ഒരു പുരോഹിതനെയും തയ്യാറാക്കി. അങ്ങനെ നിശ്ചയിച്ച ദിവസം ആശുപത്രിയില്‍ ഇരുവരുടെയും വിവാഹം നടന്നു. വിവാഹത്തിന്റെ ചടങ്ങുകളൊക്കെ കഴിഞ്ഞ വിവാഹത്തിന്റെ കേക്ക് കഴിച്ച് ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞതേയുള്ളു. അപ്പോഴേക്കും ബ്രിയാന ഒരു ആണ്‍കുഞ്ഞിന് ജന്മം നല്കി. ലാന്‍ഡണ്‍ ഇര്വിന് എന്നാണ് ദമ്പതികള്‍ കുഞ്ഞിന് പേര് നല്‍കിയത്.






