ഇന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നഗരമാണ് ബംഗളൂരു. അതുകൊണ്ട് തന്നെ ബംഗളൂരു ജീവിതവുമായി ബന്ധപ്പെട്ട് ഒട്ടനവധി വാര്‍ത്തകള്‍ പുറത്തുവരാറുണ്ട്. ഇപ്പോഴിതാ ബംഗളൂരു നഗരത്തെ രൂക്ഷമായി വിമാര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇവിടെ ഒരു യുവാവ്. നഗരത്തിന്റെ അടിസ്ഥാന സൗകര്യത്തെയും ജലക്ഷാമത്തെയും കാലാവസ്ഥയെയും വിമര്‍ശിച്ചാണ് ഇദ്ദേഹം പോസ്റ്റിട്ടത്. വേറെ ഏതെങ്കിലും നഗരത്തിലേക്ക് മാറുന്നതാണോ അതോ ഇന്ത്യ വിടുന്നതാണോ ഉചിതമെന്നും ഇദ്ദേഹം തന്റെ പോസ്റ്റിലൂടെ ചോദിക്കുന്നുണ്ട്.
' മോശം കാലവസ്ഥയും അടിസ്ഥാന സൗകര്യക്കുറവും ജലക്ഷാമവും കാരണം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ബംഗളൂരു നഗരം നാമാവശേഷമാകും. മുംബൈയിലേക്കോ പൂനയിലേക്കോ മാറുന്നതാണോ നല്ലത്? അതോ ഇന്ത്യ വിടുന്നതാണോ ബുദ്ധി? എന്നതായിരുന്നു യുവാവിന്റെ പോസ്റ്റ്. നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് പോസ്റ്റ് വൈറലായത്. ചിലര്‍ യുവാവിന്റെ കമന്റിലൂടെ മറുപടി നല്‍കുകയും ചെയ്തു.
ഇന്ത്യയിലെ എല്ലാ നഗരങ്ങള്‍ക്കും അതിന്റേതായ പ്രശ്നങ്ങളുണ്ടെന്ന് നിരവധി പേര് പറഞ്ഞു. ' മുംബൈ നഗരത്തിണു, അതിന്റേതായ പ്രശന്ങ്ങളുണ്ട്. ഇതില്‍ നിന്നെല്ലാം പുറത്തേക്ക് വരണമെന്നാണെങ്കില്‍ മെട്രോ നഗരങ്ങള്‍ തന്നെ ഉപക്ഷേിക്കുന്നതായിരിക്കും ബുദ്ധി. അടുത്ത അഞ്ച് മുതല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ എല്ലാ മെട്രോ നഗരങ്ങളുടെയും സ്ഥിതി പരിതാപകരമാകുമെന്ന്' ഒരാള്‍ കമന്റ് ചെയ്തു. 'എല്ലാ നഗരങ്ങള്‍ക്കും അതിന്റേതായ പ്രശ്നമുണ്ട്. ഒളിച്ചോടാതെ നഗരത്തിന്റെ ഭാഗമാകാന്‍ ശ്രമിക്കൂ' മറ്റൊരാള്‍ കുറിച്ചു.

Comments