വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വാര്‍ത്തകളാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചൈനയിലെ ഒരു മൃഗശാല നടത്തിയ ചതിയെ കുറിച്ചാണ് അവിടുത്തെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. നായകളെ പെയിന്റടിച്ച് പാണ്ടകളെപ്പോലെയാക്കി എന്നാണ് ആരോപണം. പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പ്രകാരം തായ്ജൗ മൃഗശാലയിലാണ് സംഭവം. മൃഗശാല സന്ദര്‍ശിക്കാനെത്തിയവര്‍ അടുത്തിടെയാണ് മൃഗശാലയിലെ പാണ്ടകള്‍ ശരിക്കും പാണ്ടകളല്ല എന്ന് തിരിച്ചറിഞ്ഞതത്രെ.
ചൗ ചൗ ഇനത്തില്‍ പെട്ട നായകളെ കറുപ്പും വെള്ളയും നിറമടിച്ച ശേഷം പാണ്ടകളെന്നും പറഞ്ഞ് പ്രദര്ശിപ്പിക്കുകയായിരുന്നത്രെ മൃഗശാല ചെയ്തത്. മെയ് ഒന്നിനാണ് ഈ പാണ്ടകള്‍ പാണ്ടകളല്ല എന്നും നായകളാണ് എന്നും തിരിച്ചറിഞ്ഞത്. മൃഗശാലയിലെ ജീവനക്കാര്‍ ചൗ ചൗ നായകളെ അവയുടെ രോമം വെട്ടിയൊതുക്കിയ ശേഷം കറുപ്പും വെള്ളയും പെയിന്റടിച്ച് പാണ്ടകളാക്കി മാറ്റുകയായിരുന്നു. ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ തായ്ജൂ മൃഗശാലയില്‍ എല്ലാ ദിവസവും രാവിലെ 8 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയിലാണ് ഈ ചായം പൂശിയ നായ്ക്കളെ പ്രദര്‍ശിപ്പിച്ചിരുന്നത്. അവയെ കാണുന്നതിന് വേണ്ടി നിരവധി സന്ദര്‍ശകരും ഉത്സാഹം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. എന്നാല്‍, നായകളെയാണ് പാണ്ടകളായി വേഷം മാറ്റി പ്രദര്‍ശിപ്പിച്ചിരുന്നത് എന്നറിഞ്ഞതോടെ മൃഗശാലയ്ക്കെതിരെ ആളുകളുടെ രോഷമുയരുകയായിരുന്നു.
എന്നാല്‍, ഇങ്ങനെ ചെയ്തതിന് വളരെ വിചിത്രമായ ന്യായമായിരുന്നു മൃഗശാലയ്ക്ക് പറയാനുണ്ടായിരുന്നത്. തങ്ങളുടെ മൃഗശാലയില്‍ പാണ്ടകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍, സന്ദര്‍ശകര്‍ക്ക് മുന്നില്‍ പാണ്ടകളെ പ്രദര്‍ശിപ്പിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് നായകളെ പെയിന്റടിച്ച് രൂപം മാറ്റി പാണ്ടകളെപ്പോലെയാക്കി പ്രദര്‍ശിപ്പിച്ചത് എന്നാണ് മൃഗശാലാ വക്താവ് പറഞ്ഞത്.

Comments