
റിയാദ്; സൗദി അറോബ്യയില്‍ കൊലപാതക കേസില്‍ പ്രതിയായ ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പാക്കി. വധശിക്ഷ നടപ്പിലാക്കിയത് മുഹമ്മദ് നൗഷാദ് ഖാന് എന്നയാളെ കൊലപ്പെടുത്തി കിണറ്റിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിലാണ്.
ഇക്കാര്യം അറിയിച്ചത് ആഭ്യന്തര മന്ത്രാലയമാണ്. ഇന്ത്യക്കാരനായ ജമാലുദ്ദീന്‍ ഖാന് താഹിര്‍ ഖാന് എന്നയാളുടെ വധശിക്ഷയാണ് നടപ്പാക്കിയത്. മുഹമ്മദ് നൗഷാദ് ഖാനെ കൊന്ന് കിണറിലേക്ക് തള്ളുകയായിരുന്നു. തുടര്‍ന്ന് ജമാലുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് കുറ്റം തെളിയിക്കുകയും ചെയ്തു.






