
സിപിഐഎമ്മിനെതിരായ യുഡിഎഫ് ജനകീയ ക്യാമ്പയിനില്ആര്എംപി നേതാവ് കെഎസ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം തള്ളി കെകെരമ എംഎല്‍എ. പരമാര് യാതൊരുവിധത്തിലും അംഗീകരിക്കാനാവില്ലായെന്ന് രമ വ്യക്തമാക്കി. ഹരിഹരന് തെറ്റ് മനസ്സിലാക്കി ഖേദം പ്രകടിപ്പിച്ചത് സ്വാഗതം ചെയ്യുന്ന മാതൃകയാണെന്നും രമ പറഞ്ഞു.
ഏത് വ്യക്തികളായാലും സ്ത്രീകള്‍ക്കെതിരെ പരാമര്‍ശം നടത്തുന്നതും മോശക്കാരാക്കുന്നതും ഒരു കാരണവശാലും അം?ഗീകരിക്കില്ലെന്ന് രമ പറഞ്ഞു. സംഭവത്തിന് ശേഷം ഹരിഹരനുമായി സംസാരിച്ചിരുന്നെന്നും ഖേദം പ്രകടിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തെന്ന് കെകെ രമ പറയുന്നു. അദ്ദേഹം ഖേദം പ്രകടിപ്പിച്ചതോടെ വിവാദം അവസാനിപ്പിക്കണമെന്ന് രമ ആവശ്യപ്പെട്ടു.






