
ഹൈദരാബാദ്;തനിക്ക് പ്രധാനമന്ത്രിപദവിക്ക് അര്ബതയുണ്ടെന്ന അവകാശവാദവുമായി കെസിആര്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ മോദി തരംഗമില്ലായെന്നും മുന്‍ തെലുങ്കാന മുഖ്യമന്തിര കെ ചന്ദ്രശേഖരന് റാവു പറഞ്ഞു.ഇന്ത്യ മുന്നണിയോ എന്‍ഡിഎയോ അധികാരത്തില്‍ വരാന്‍ പോവുന്നില്ല. പ്രാദേശികപാര്‍ട്ടികള്‍ ശക്തിപ്പെട്ട തെരഞ്ഞെടുപ്പാണ് നടക്കുന്നത്.
എന്‍ഡിഎയും ഇന്ത്യാ മുന്നണിയും പ്രാദേശിക പാര്‍ട്ടികളുടെ സഖ്യത്തെ പിന്തുണയ്ക്കേണ്ടി വരും. തനിക്ക് പ്രധാനമന്ത്രി പദവിക്ക് അര്‍ഹതയുണ്ട്. നൂറ് ശതമാനം പ്രധാനമന്ത്രി പദവിക്ക് അവകാശവാദമുന്നയിക്കാന്‍ തനിക്ക് അര്‍ഹതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ദില്ലിയില്‍ തന്നെ സഹായിക്കാന്‍ ബിആര്‍എസിന്റെ എംപിമാരുണ്ടാകുമെന്നും കെസിആര്‍ പറഞ്ഞു.






