
അവതാരികയായെത്തി മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നായികയാണ് ശിവദ. നീണ്ട മുടിയുമായി ശാലീനസുന്ദരിയായാണ് പലപ്പോഴും ശിവദ സിനിമകളിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോഴിതാ, ശിവദയുടെ ഷോർട്ട് ഹെയർ ലുക്കാണ് ശ്രദ്ധ നേടുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കാൻസർ രോഗികൾക്കായി ശിവദ മുടി മുറിച്ചു നൽകിയത്. ബ്ലാക്ക് കോ-ഓർഡ് ഡ്രസ്സിലുള്ള ശിവദയുടെ ചിത്രങ്ങളാണ് ശ്രദ്ധ കവരുന്നത്. 2009ല് പുറത്തിറങ്ങിയ കേരളകഫേ എന്ന ചിത്രത്തിലൂടെയാണ് ശിവദ അരങ്ങേറ്റം കുറിച്ചത്.
2015ല് പുറത്തിറങ്ങിയ സുസു സുധി വാത്മീകം എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടി. ലിവിങ് ടുഗദർ, ഇൻസ്പെക്ടർ ദാവൂദ് ഇബ്രാഹിം, ലക്ഷ്യം, അച്ചായൻസ്, രാമന്റെ ഏദൻതോട്ടം, ശിക്കാരിശംഭു, ജവാനും മുല്ലപ്പൂവും, 2018, തീര കാതൽ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളും ശിവദ അവതരിപ്പിച്ചു.
മുരളീകൃഷ്ണനാണ് ശിവദയുടെ പങ്കാളി. 2015ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. നീണ്ടനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഏകമകൾ അരുന്ധതി. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടക്കിടെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്.






