
അശ്വതി: വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള ആഗ്രഹം സഫലമാകും. അനാവശ്യമായി ധനനഷ്ടം വരാനിടയുണ്ട്. ബന്ധുജന സഹായം ലഭിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വാരം അനുകൂലമല്ല.
ഭരണി: കലാരംഗത്ത് അംഗീകാരം ലഭിക്കും. സന്താനഗുണമനുഭവിക്കും. ഉറ്റ സുഹൃത്തുക്കളുടെ സഹായം ലഭിക്കുകയാല്‍ സാമ്പത്തിക വിഷമതകള്‍ തരണംചെയ്യും. അടുത്ത സുഹൃത്തുക്കളുമായി നിലനിന്നിരുന്ന ഭിന്നത മാറും.
കാര്‍ത്തിക: കൂടുതല്‍ പണച്ചെലവുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടും. പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് ജനസമ്മിതിയില്‍ കുറവുണ്ടാകും. ആരോഗ്യസ്ഥിതി മെച്ചപ്പെടും.
രോഹിണി: പുതിയ ആഭരണം, വസ്ത്രം , വാഹനം എന്നിവ വാങ്ങും. ഉപഹാരങ്ങള്‍ ലഭിക്കുവാന്‍ ഇടയുള്ള വാരമാണ്. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിക്കുവാന്‍ കഠിന ശ്രമം വേണ്ടിവരും.
മകയിരം: അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളില്‍നിന്ന് മോചനം. വിലപിടിപ്പുള്ള രേഖകള്‍ കൈമോശം വരാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക. തൊഴില്‍രംഗത്ത് ഉത്തരവാദിത്വം വര്‍ധിക്കും.
തിരുവാതിര: പണമിടപാടുകളില്‍ കൃത്യത പാലിക്കും. ആരോഗ്യപരമായി വാരം അനുകൂലം. ഗൃഹത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. കുടുംബജീവിത സൗഖ്യം വര്‍ധിക്കും.
പുണര്‍തം: ആരോഗ്യപരമായി വാരം അനുകൂലമല്ല. ശ്വാസകോശ രോഗങ്ങള്‍ പിടിപെടാം. ദീര്ഘയാത്രകള് ഒഴിവാക്കുക. പണമിടപാടുകളില്‍ അധിക ശ്രദ്ധ പുലര്‍ത്തുക.
പൂയം: ദാമ്പത്യ ജീവിതത്തില്‍ ചെറിയ പിണക്കങ്ങള്‍ ഉടലെടുക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ ഉദ്ദേശിച്ച വിജയം ലഭിച്ചെന്നു വരില്ല. ബന്ധുക്കളെ താല്‍ക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും.
ആയില്യം: പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. പൂര്‍വിക സ്വത്തു ലഭിക്കുവാന്‍ യോഗമുണ്ട്. യാത്രകളില്‍ അധിക ശ്രദ്ധ പുലര്‍ത്തുക. വീഴ്ച, പരുക്ക് ഇവയ്ക്കു സാധ്യതയുണ്ട്.
മകം: നിക്ഷേപങ്ങളില്‍നിന്ന് ധനലാഭം. ഭവനം മോടിപിടിപ്പിക്കും. വാഹനം വാങ്ങുവാനുള്ള തീരുമാനം കൈക്കൊള്ളും. ഏറ്റെടുത്ത കാര്യങ്ങള്‍ ഭംഗിയായി പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും.
പൂരം: പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി. മനസിനു സന്തോഷം നല്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുവാന്‍ സാധിക്കും. സഹോദരങ്ങള്‍ക്ക് ഉയര്‍ച്ച ഉണ്ടാകും.
ഉത്രം: വിദേശത്തുജോലിക്കുള്ള ശ്രമത്തില്‍ വിജയം. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി. തടസങ്ങള്‍ തരണംചെയ്ത് കാര്യസാധ്യം. അകന്നിരുന്ന കുടുംബ ബന്ധങ്ങള്‍ പൂര്‍വസ്ഥിതിയിലെത്തും.
അത്തം: വ്യവഹാര വിജയം. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും. ഭൂമി വാങ്ങുവാന്‍ സാധിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് നിയമന ഉത്തരവ് ലഭിക്കും. വ്യാപാരമേഖലയില്‍ നിന്ന് വിജയം.
ചിത്തിര: സ്ഥലംമാറ്റം ആഗ്രഹിച്ചിരുന്നവര്‍ക്ക് അനുകൂല സാഹചര്യം. ദൂരയാത്രകൊണ്ട് ഗുണമുണ്ടാകും. പ്രണയസാഫല്യം. വിലപിടിപ്പുള്ള വസ്തുക്കള്‍ സമ്മാനമായി ലഭിക്കും.
ചോതി: സുഹൃദ്ബന്ധങ്ങള്വഴി നേട്ടം. കുടുംബസുഖം വര്‍ധിക്കും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കള്‍ ഒത്തുചേരും. പഠന നിലവാരം ഉയരും. ബിസിനസില്‍ നേട്ടങ്ങള്‍ കൈവരിക്കും. പണമിടപാടുകളില്‍ നേട്ടങ്ങള്‍. സാമ്പത്തിക വിഷമതകളില്‍ ശമനം.
വിശാഖം: പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. ദീര്ഘയാത്രകള് വേണ്ടിവരും. വിശ്രമം കുറയും. മേലധികാരികളുടെ അപ്രീതി സമ്പാദിക്കും. അഭിമാനക്ഷതം സംഭവിക്കാതെ ശ്രദ്ധിക്കുക. ഉത്തമ സന്താനയോഗമുള്ള കാലമാണ്.
അനിഴം: മത്സരപ്പരീക്ഷകളില്‍ മികച്ച വിജയം. ബിസിനസില്‍നിന്ന് മികച്ച വിജയം. ആരോഗ്യ വിഷമതകള്‍ അകന്ന് ദേഹസുഖം വര്‍ധിക്കും. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലഫലം.
തൃക്കേട്ട: സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. കൂട്ടുകെട്ടുകള്മൂലം ആപത്തില്പ്പെടാം. സാമ്പത്തിക അച്ചടക്കംപാലിക്കുവാന് പലപ്പോഴും കഴിയാതെവരും.
മൂലം: ആരോഗ്യപരമായി മെച്ചം. വിവാഹ ആലോചനകള്‍ തീരുമാനത്തിലെത്തും. തൊഴില്‍ പരമായ ഉയര്‍ച്ച. അത്യാവശ്യ യാത്രകള്‍ വേണ്ടിവരും. ഭാര്യാ ഭര്‍ത്തൃബന്ധത്തില്‍ ചെറിയ പ്രശ്നങ്ങള്‍ ഉടലെടുക്കും.
പൂരാടം: തൊഴിലില്‍ അനുകൂലമായ നിരവധി സാഹചര്യങ്ങള്‍. പ്രവര്‍ത്തന തടസം വിട്ടുമാറും. ദേശംവിട്ടുള്ള യാത്രകള്‍ വേണ്ടിവരും. സന്താനങ്ങള്‍ക്ക് മികച്ച വിജയം.
ഉത്രാടം: പ്രധാന തൊഴിലില്‍നിന്ന് അവധിയെടുത്ത് വിട്ടുനില്‍ക്കേണ്ടി വരും. ഉദ്ദിഷ്ട കാര്യങ്ങളില്‍ വിജയം കാണില്ല. ഗൃഹസുഖം കുറയും. അനാവശ്യ ചെലവുകള്‍മൂലം മനസ് വിഷമിക്കും.
തിരുവോണം: ഗൃഹനിര്മാണത്തില് പുരോഗതി. ധനപരമായ അധികച്ചെലവ്. ലഹരിവസ്തുക്കളില് നിന്ന് വിടുതല്‍ നേടുവാന്‍ സാധിക്കും. ബന്ധുജന സഹായം ലഭിക്കും. സാമ്പത്തിക വിഷമതകള്‍ മറികടക്കും.
അവിട്ടം: വസ്ത്ര-ആഭരണ ലാഭത്താല്‍ മനഃസുഖം വര്‍ധിക്കും. അലങ്കാര വസ്തുക്കള്‍ക്കായി പണച്ചെലവ്, ആയുധം, അഗ്നി, വൈദ്യുതി ഇവ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക.
ചതയം: തൊഴില്‍രംഗത്ത് നിലനിന്നിരുന്ന അരിഷ്ടതകള് ശമിക്കും. വിശ്രമം കുറയും. എളുപ്പത്തില്‍ സാധിക്കാവുന്ന കാര്യങ്ങള്‍ക്കുപോലും തടസം നേരിടാം.
പൂരുരുട്ടാതി: സുഹൃത്തുക്കള്‍മൂലം കാര്യസാധ്യം. ആരോഗ്യപരമായി വാരം അനുകൂലമല്ല. ഉദരരോഗബാധയ്ക്കു സാധ്യത. മത്സരപ്പരീക്ഷകള്, ഇന്റര്‍വ്യു എന്നിവയില്‍ ജയിച്ച് തൊഴില്‍ ലഭിക്കുവാന്‍ യോഗം.
ഉത്രട്ടാതി: കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം. ഗൃഹാന്തരീക്ഷത്തില്‍ ശാന്തത. മറ്റുള്ളവരു മായി മികച്ച സൗഹൃദ ബന്ധം സ്ഥാപിക്കും. മനസില്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങളില്‍ ഇടപെടേണ്ടിവരും.
രേവതി: പിതാവിന് അരിഷ്ടതകള്. അനുകൂലമായി നിന്നിരുന്നവരുടെ മാനസിക വിരോധം ഉണ്ടാവാനിടയുള്ളതിനാല്‍ ശ്രദ്ധിക്കുക. അനാരോഗ്യം മൂലം യാത്രകള്‍ ഒഴിവാക്കും. തൊഴില്‍രംഗത്ത് നേട്ടങ്ങള്‍.
സജീവ് ശാസ്താരം






