
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സുഹാസിനി. 1983 ല്‍ പത്മരാജന് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് സുഹാസിനി മലയാളികളുടെ മനസ്സില്‍ ഇടം പിടിക്കുന്നത്.
മലയാളംഏ തെലുങ്ക്ഏ തമിഴ്, കന്നട ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ച സുഹാസിനി ഒട്ടേറെ പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ അധികം സിനിമകളില്‍ കാണാറില്ലെങ്കിലും ഭര്‍ത്താവും പ്രശസ്ത സംവിധാകനുമായ മണിരത്നവും സഹോദരന് ജി. ശ്രീനിവാസനും ചേര്‍ന്ന് നടത്തുന്ന മദ്രാസ് ടാക്കീസ് എന്ന കമ്പനിയിലൂടെ സിനിമ നിര്‍മാണ രംഗത്തു സജീവമാണ് താരം.
സോഷ്യല്‍ മീഡിയയിലും സജീവമായ സുഹാസിനി തന്റെ ജീവിതത്തിലെ സുന്ദരനിമിഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ബാലിയാത്രയുടെ വിശേഷങ്ങളാണ് സുഹാസിനി പങ്കുവെച്ചിരിക്കുന്നത്.
സുഹൃത്തിന്റെ മകളുടെ കല്യാണത്തിനാണ് സുഹാസിനി ബാലിയില്‍ എത്തിയത്. സഹോദരിക്കൊപ്പം ബാലിയില്‍ നിന്നെടുത്ത ചിത്രങ്ങള്‍ ഇതില്‍ കാണാം. ജീവതം ഇതിനേക്കാള്‍ കൂടുതല്‍ മനോഹരമാകാനില്ല എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം താരം കുറിച്ചിരിക്കുന്നത്.






