
പാലക്കാട് : നിർണായകമായ ലോക്സഭ തിരഞ്ഞെടുപ്പിൽ സിപിഐഎം മണ്ണാർക്കാട് ഏരിയ സെന്റെ്ര് അംഗവും പികെ ശശിയുടെ സഹോദരി ഭർത്താവുമായ കെ ശോഭൻകുമാർ വോട്ട് ചെയ്തില്ലെന്ന് പരാതി. കെ ശോഭൻകുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പാർട്ടിയിലെ ഒരു വിഭാഗം നേതൃത്വത്തിന് പരാതി നൽകി. ഇന്ന് നടക്കുന്ന ഏരിയ കമ്മിറ്റി യോഗത്തിൽ ഇക്കാര്യം ചർച്ചയായേക്കും.
പാലക്കാട് ലോക്സഭ മണ്ഡലത്തിലെ മണ്ണാര്‍ക്കാട് മേഖല തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായിരുന്നു ശോഭന്‍കുമാര്‍ . ഏറെ നിർണായകമായ തെരഞ്ഞെടുപ്പിൽ ഏരിയ സെന്റെ്ർ അംഗം തന്നെ വോട്ട് ചെയ്യാതിരുന്നത് ഗുരുതര വീഴ്ചയാണെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ് വാദം.കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഏറ്റവും ക്ഷീണം സംഭവിച്ച നിയമസഭാ മണ്ഡലമായ മണ്ണാർക്കാട്.
സുല്‍ത്താന്‍ ബത്തേരി സിപിഎം ഏരിയ കമ്മിറ്റി അംഗമായിരുന്ന ശോഭന്‍കുമാര്‍ 2020 ലാണ് മണ്ണാര്‍ക്കാട്ടേക്ക് താമസം മാറിയത്. 2021 ല്‍ നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ ഏരിയ സെന്റെ്ര് അംഗമായി തിരഞ്ഞെടുകയായിരുന്നു. മണ്ണാര്‍ക്കാട് സ്ഥിര താമസമാക്കി അഞ്ച് വര്‍ഷമായിട്ടും ശോഭന്‍കുമാറിന്റെ വോട്ട് മണ്ണാര്‍ക്കാട്ടേക്ക് മാറ്റിയിട്ടില്ല. മണ്ണാര്‍ക്കാട് വോട്ടില്ലാത്ത ശോഭന്‍കുമാര്‍ വയനാട്ടിലും വോട്ട് ചെയ്തിട്ടില്ല. ഇതിനെതിരൊണ് പാര്‍ട്ടിയില്‍ ഒരു വിഭാഗം രംഗത്ത് എത്തിയിരിക്കുന്നത്. മണ്ണാര്‍ക്കാട് തിരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്നതിനാലാണ് വയനാട്ടില്‍ വോട്ട് ചെയ്യാന്‍ പോകാതിരുന്നതെന്നാണ് ശോഭന്‍കുമാറിന്റെ വിശദീകരണം. രണ്ട് തവണ മണ്ണാര്‍ക്കാട്ടേക്ക് വോട്ട് മാറ്റാന്‍ അപേക്ഷ നല്‍കിയിരുന്നതാണെന്നും അതു നടന്നില്ലെന്നും ശോഭന്‍കുമാര്‍ പറഞ്ഞു.
2021 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ചിലർ വോട്ട് ചെയ്തില്ലെന്ന കാരണത്താൽ കാരാകുറിശ്ശി ലോക്കൽ കമ്മിറ്റി അംഗവും ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കല്ലടി ഉണ്ണിക്കമ്മുവിനെ പാർട്ടി പുറത്താക്കിയിരുന്നു. ഇതേ നിലപാട് ശോഭൻകുമാറിൻ്റെ കാര്യത്തിലും വേണമെന്നും പാർട്ടിയിൽ ആവശ്യമുയർന്നിട്ടുണ്ട്. മണ്ണാർക്കാട് മണ്ഡലം തിരഞ്ഞെടുപ്പ് സെക്രട്ടറിയും കെടിഡിസി അധ്യക്ഷനുമായ പികെ. ശശിയുടെ സഹോദരി ഭർത്താവാണ് ശോഭൻകുമാർ.






