അഭിനയ തീവ്രതയുടെ ഭാവഭേദങ്ങൾ കഥാപാത്രങ്ങളിലൂടെ അവതരിപ്പിച്ച് മലയാളത്തിന്റെ പെരുന്തച്ചനായി തിളങ്ങിയിരുന്ന താരമാണ് തിലകന്. അകാലത്തില്‍ വിട പറഞ്ഞ അതുല്യ നടന് അഭിനയം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയതാണ്. തിലകന്റെ മക്കളില്‍ മിക്കവരും സിനിമയിലും ഡബ്ബിംഗിലും സീരിയലിലുമൊക്കെയായി കലാമേഖലയില്‍ തിളങ്ങി നില്ക്കുന്ന താരങ്ങളാണ്.
ഇപ്പോഴിതാ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മാർക്കോ എന്ന സിനിമയിലൂടെ ഷമ്മി തിലകന്റെ മകൻ അഭിമന്യു തിലകൻ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന മാര്‍ക്കോയുടെ പോസ്റ്ററുകളും മറ്റും പ്രേക്ഷകര്‍ ആവേശത്തോടെ ഏറ്റെടുത്തതാണ്. ആ സിനിമയിലൂടെ തന്നെ അഭിമന്യു മലയാളത്തിലേക്ക് എത്തുന്നു എന്നത് ഏറെ ആകര്‍ഷകമായ കാര്യമാണ്. തിലകന്റെ ചെറുമകനായ അഭിമന്യുവിനെ സ്വാഗതം ചെയ്ത് പോസ്റ്ററും അണിയറ പ്രവർത്തകരും പുറത്തിറക്കി.

മൂന്നാറില്‍ ചിത്രീകരണം പുരോഗമിക്കുന്ന മാർക്കോ മേയ് 17ന് കൊച്ചിയിലേക്ക് ഷിഫ്ട് ചെയ്യും. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വില്ലന്റെ സ്പിൻ ഒഫ് സിനിമ എന്ന പ്രത്യേകതയോടെയാണ് മാർക്കോ എത്തുന്നത്. മിഖായേല്‍ എന്ന നിവിൻ പോളി ചിത്രത്തില്‍ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന മുഴുനീള സിനിമയാണിത്. സിദ്ദിഖ്, ജഗദീഷ്, ആൻസണ്‍ പോള്‍, കബീർ ദുഹാൻസിംഗ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ക്യൂബ്സ് ന്റർടെയ്ൻമെന്റ്സ്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ്, അബ്ദുള്‍ ഗദ്ദാഫ്എ ന്നിവർ ചേർന്നാണ് നിർമ്മാണം.

Comments