
പാമ്പുകളെ സംബന്ധിക്കുന്ന നൂറുകണക്കിന് വാര്‍ത്തകളും വീഡിയോകളുമാണ് സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.പാമ്പുകളെ പൊതുവെ ആളുകള്‍ക്ക് പേടിയാണെങ്കിലും ഇവയുമായി അടുത്തിടപഴകുന്ന നിരവധി ആളുകളുണ്ട്. എന്നാല്‍ ഇത്തരം പ്രവണതകള്‍ വലിയ അപകടങ്ങളിലേക്ക് നയിക്കുമെന്ന വാസ്തവം പല സംഭവങ്ങളും നമ്മെ ഓര്‍മിപ്പിക്കാറുണ്ട്.
സമാനമായ ഒരു സംഭവം വെളിപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. വീഡിയോയില്‍ ഒരു യുവാവ് വെറുംകൈ ഉപയോഗിച്ച് ഒരു കൂറ്റന്‍ പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുന്നതാണ് കാണുന്നത്. @therealtarzann എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവച്ചത്. ജീവനില്‍ യാതൊരുവിധ ഭയവുമില്ലാതെയാണ് പാമ്പിനെ പിടികൂടാന്‍ യുവാവ് ശ്രമിക്കുന്നത്. യുവാവിനെ പാമ്പ് ആക്രമിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
കൈ കൊണ്ട് പിടികൂടിയ ശേഷം മെരുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പാമ്പ് ആക്രമിക്കാന്‍ ശ്രമിക്കുന്നത്. യുവാവിന്റെ മുഖം ലക്ഷ്യമാക്കിയായിരുന്നു പാമ്പിന്റെ ആക്രമണം. എന്നാല്‍ അതിവിദഗ്ധമായി യുവാവ് ഒഴിഞ്ഞുമാറുന്നതും ദൃശ്യങ്ങളില്‍ കാണാം.വായ പിളര്‍ന്ന് മുഖം ലക്ഷ്യമാക്കി വന്ന പാമ്പിന്റെ തലയില്‍ പിടിത്തമിട്ടാണ് യുവാവിന്റെ വിദഗ്ധമായ ഒഴിഞ്ഞുമാറല്‍.






