
ഇന്ന് നാം കഴിക്കുന്ന പഴങ്ങള്‍ എല്ലാം തന്നെ സ്വാഭാവിക രീതിയില്‍ പഴുത്ത് പാകമായവ അല്ല. ഇവയെല്ലാം കൃത്രിമായി രാസവസുതുക്കള് ഉപയോഗിച്ച് പഴുപ്പിച്ചാണ് വിപണിയിലെത്തിക്കുന്നത്. എന്നാല്‍ മുന്‍ കാലങ്ങളില്‍ പരമ്പരാഗതമായി പഴുപ്പിക്കാറുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
@countryfoodcooking എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള ഒരു പ്രായമായ ഒരു സ്ത്രീയും പുരുഷനും വാഴക്കുല വെട്ടി ഒരു കുഴിയെടുത്ത് അതില്‍ ഇറക്കി വെച്ചാണ് പഴുപ്പിക്കുന്നത്. കുഴിയില്‍ പുകയിടുകയും വാഴയില കൊണ്ട് തന്നെ കുഴി മൂടുകയും ചെയ്യുന്നു. രണ്ട് ദിവസം കൊണ്ട് പുറത്തെടുക്കുമ്പോള്‍ പഴുത്തിരിക്കുമെന്നും വീഡിയോയില്‍ പറയുന്നുണ്ട്. പഴുത്ത വാഴപ്പഴം കഴിച്ചും കാണിക്കുന്നുണ്ട്.
പ്രത്യക്ഷത്തില്‍ ഫലപ്രദമെന്ന് തോന്നുമെങ്കിലും വലിയ തോതില്‍ വാണിജ്യ ഉപയോഗത്തിന് ഫലപ്രദമല്ലെന്നാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്. എന്തുകൊണ്ടാണ് വാഴയില്‍ നിര്‍ത്തി പഴുപ്പിക്കാന്‍ അനുവദിക്കാത്തത് എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.നഗരത്തില്‍ സ്വാഭാവിക രീതിയില്‍ പഴുപ്പിച്ച വാഴപ്പഴം ലഭ്യമല്ലെന്നാണ് മറ്റൊരാളുടെ കമന്റ്.






