
ഗുവാഹത്തി; ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ രാജസ്ഥാന് റോയല്‍സ് ആദ്യം ബാറ്റ് ചെയ്യും. ,
, ബര്‍സാപര ക്രിക്കറ്റ് സറ്റേഡിയത്തില്‍ ടോസ് നേടിയ രാജസ്ഥാന് ക്യാപ്റ്റന്‍ സഞ്ജു സാംസണ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്വാളിഫയര്‍ ഉറപ്പിച്ച രാജസ്ഥാന് ആദ്യ രണ്ടില്‍ നിന്ന് പുറത്താവാതിരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
ജോസ് ബട്ലര്ക്ക് പകരമായി ടോം കോഹ്ലര് - കഡ്മോര്‍ ഉള്‍പ്പെടുത്തിയാണ് രാജസ്ഥാന് ഇറങ്ങുന്നത്. ഇനിയും പരിക്കേറ്റ് ഷിംറോണ്‍ ഹെറ്റ്മെയര്‍ക്ക് തിരിച്ചുവരാനായില്ല. കഡ്മോര്‍ ഓപ്പണറായേക്കും. ഡോണോവന്‍ ഫെറൈര ഇംപാക്റ്റ് സബ്ബായി കളിക്കും. പഞ്ചാബ് കഗിസോ റബാദയ്ക്ക് പകരം നതാന്‍ എല്ലിസ് ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന് അറിയാം.





