
തെലങ്കാന എക്സിബിറ്റേഴ്സ് സംസ്ഥാനത്തെ തിയറ്ററുകള്‍ രണ്ടാവ്ച്ചതേക്ക് താത്കാലികമായി അടച്ചിടുന്നു. ഇത്തരത്തിലുള്ള തീരുമാനം എടുത്തത് തീയര്ററിലെ തിരക്ക് കുറഞ്ഞതോടെയാണ്. സംസ്ഥാനത്ത് മൊത്തതില്‍ 400 ലധികം തിയറ്ററുകളാണ് ഉള്ളത്.
ഈ മാസം 17 മുതല്‍ 10 ദിവസത്തേക്കാണ് തിയറ്ററുകള്‍ അടച്ചിടുന്നത്. ചിലപ്പോള്‍ അഞ്ച് ദിവസത്തേക്ക് കൂടി നീട്ടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അടുത്തകാലത്തായി തെലുങ്കില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍ക്ക് മികച്ച കളക്ഷന്‍ നേടാനാകാതെ പോയത് തിയറ്ററുകളെ സാരമായി ബാധിച്ചിരുന്നു. നിര്‍മ്മാതാക്കള്‍ വലിയ പ്രൊമോഷനുകള്‍ നടത്തിയിട്ടു പോലും പ്രേക്ഷകര്‍ തിയറ്ററുകളിലേക്ക് എത്താന്‍ മടിക്കുന്നുവെന്നാണ് തിയറ്റര്‍ ഉടമകള്‍ പറയുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ 40-ലധികം സിനിമകള്‍ പുറത്തിറങ്ങിയെങ്കിലും തിയറ്ററുകളില്‍ ഒരു ചലനവും സൃഷ്ടിക്കാന്‍ ആയില്ല.






