ബോളിവുഡ് താരം രാഖി സാവന്തിന് ട്യൂമറെന്ന് മുൻ പങ്കാളി റിതേഷ് സിംഗ്. മുംബൈയിലെ ആശുപത്രിയിൽ ഈ മാസം 14 മുതൽ താരം ചികിത്സയിലാണെന്നും ഗർഭ പാത്രത്തിൽ ട്യൂമർ ബാധിച്ചിരിക്കുകയാണെന്നും റിതേഷ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയിൽ ബോധരഹിതയായി കിടക്കുന്ന നടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചാരം നേടിയതിന് പിന്നാലെയാണ് റിതേഷ് സിങ്ങിന്റെ പ്രതികരണം.
ആശുപത്രിയിലെത്തിച്ച ഉടൻ നിരവധി പരിശോധനകൾക്ക് വിധേയമാക്കി. അതിന്റെ റിസൾട്ടുകൾ വരാനിരിക്കുകയാണ്. ശസ്ത്രക്രിയക്ക് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. അർബുദമാണോ അല്ലയോ എന്ന സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ്. രാഖിയുടെ അവസ്ഥ ഗുരുതരമാണ്. രാഖി പറയുമ്പോൾ ആളുകൾ അത് തമാശയായാണ് എടുക്കാറുള്ളത്. എന്നാൽ ആശുപത്രിയിലുള്ള ഈ ചിത്രം സത്യമാണ്. അവരുടെ ആരോഗ്യത്തിനായി എല്ലാവരും പ്രാർഥിക്കണം. എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ,'എന്നാണ് റിതേഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞത്.

എന്നാൽ രാഖിയുടെ അസുഖം ശുദ്ധ തട്ടിപ്പാണെന്നും ജയിൽ ശിക്ഷ ഒഴിവാക്കാനുള്ള അടവാണിതെന്നുമാണ് രണ്ടാം ഭർത്താവ് ആദിൽ ഖാൻ ദുറാനി പറഞ്ഞത്. രാഖിയോട് ഉടൻ കീഴടങ്ങണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്, ആ ദിവസം അടുത്തുകൊണ്ടിരിക്കുകയാണെന്നും ആദിൽ വ്യക്തമാക്കി.
കഴിഞ്ഞ വർഷമാണ് ആദിലും രാഖിയും വേർപിരിഞ്ഞത്. ഇതിന് ശേഷം ഇരുവരും തമ്മിൽ ആരോപണങ്ങൾ ഉന്നയിച്ചുവരികയായിരുന്നു. ലൈംഗിക ചുവയുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആദിൽ പരാതി നൽകിയത്. എന്നാൽ നടി ജാമ്യാപേക്ഷ നൽകിയിരുന്നു. ഇത് തള്ളിയെന്നും ഉടൻ കീഴടങ്ങേണ്ടി വരുമെന്നും ആദിൽ വ്യക്തമാക്കി.

Comments