
തൃശൂര്‍; അഞ്ച് വയസുകാരന് മരുന്ന് മാറിനല്‍കിയതായി പരാതി. പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. ഡോക്ടര്‍ എഴുതി നല്കിയ ഗുളിക തെറ്റി നല്‍കിയതായി ഫാര്‍മസിസ്റ്റിനെതിരെയാണ് പരാതി.
സംഭവം നടന്നത് ഈ മാസം മൂന്നിനായിരുന്നു. കുട്ടിയുടെ പിതാവിന്റെപരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം
കടുത്തതലവേദനയും ഛര്‍ദിയും ഉണ്ടായതോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുട്ടി വിദഗ്ദ ചികിത്സ തേടിയിരുന്നു.
പിന്നാലെയാണ് കുറിപ്പടിയിലെ മരുന്നും ഫാര്‍മസിസ്റ്റ് നല്കിയ മരുന്നും വേറെയാണെന്ന് കണ്ടെത്തിയത്. അതേസമയം ലിസ്റ്റിലുണ്ടായിരുന്ന മരുന്ന് സ്റ്റോക്കുണ്ടായിരുന്നില്ല എന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.






