
പലതരം പരീക്ഷണങ്ങളുടെ ഭാഗമായി വിദഗ്ധര് ബോംബ് സ്ഫോടനങ്ങള് നടത്തുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല് ചരിത്രത്തില് ആദ്യമായി തികച്ചും വ്യത്യസ്തമായ ഒരു ബോംബ് സ്ഫോടനം നടന്നു. 1970 ല് യുഎസിലെ ഒറിഗണിലുള്ള ഫ്ളോറന്സ് പട്ടണത്തിലായിരുന്നു ഇത്. ഈ വിസ്ഫോടനത്തില് പൊട്ടിത്തെറിച്ചത് ഒരു തിമിംഗലമായിരുന്നു. ഏകദേശം 100 അടി പൊക്കത്തില് തിമിംഗലത്തിന്റെ മാംസമുള്പ്പെടെ അവശിഷ്ടങ്ങള് പൊങ്ങിത്തെറിച്ചു. പിന്നീട് ഒറിഗണിലെ ഈ തിമിംഗലം വാര്ത്തകളില് ഇടം നേടി.
സ്ഫോടനത്തിന് ഏതാനും ദിവസങ്ങള്ക്ക് മുന്പാണ് കടല്ത്തീരത്ത് ഒരു ചത്ത തിമിംഗലമടിഞ്ഞത്. 45 അടി നീളവും 8 ടണ് ഭാരവുമുള്ളതായിരുന്നു ഈ തിമിംഗലം ഒറിഗണിന്റെ ഗതാഗത വകുപ്പിനായിരുന്നു ഈ തിമിംഗലത്തിന്റെ അവശിഷ്ടങ്ങള് അവിടെനിന്ന് മാറ്റാനുള്ള ചുമതല. ജില്ലാ എന്ജീനിയറായ ജോര്ജ് തോണ്ടണ് ഒടുവില് ഒരു തീരുമാനമെടുത്തു. ഈ തിമിംഗലത്തെ ബോംബുവച്ചു ചിതറിക്കുക. അങ്ങനെ സംഭവം പെട്ടന്ന് ഒറിഗോണില് പ്രശസ്തി നേടുകയും ടിവി ചാനലുകളെല്ലാം സംഭവം റിപ്പോര്ട്ട് ചെയ്യാനായി ബീച്ചില് ഒത്തുകൂടുകയും ചെയ്തു.
തുടര്ന്ന് തോണ്ടണ് വിദഗ്ധരുമായി നടത്തിയ ചര്ച്ചയില് തിമിംഗലത്തിന്റെ ഉള്ളില് സ്ഫോടക വസ്തുക്കള് വച്ചു പൊട്ടിത്തെറിപ്പിക്കാനുള്ള തീരുമാനത്തിലെത്തി. സ്ഫോടനത്തിന് ശേഷം അവ പൂര്ന്നമായും കടലിലേക്ക് പോകും. പോകാതെ കടലില് കിടക്കുന്ന ചെറിയ കഷണങ്ങള് കടല്പ്പക്ഷികളും മറ്റുജീവികളും തിന്നുകൊള്ളും. അങ്ങനെ സംഭവം ക്ലീന്. തുടര്ന്ന് അധികൃതര് സ്ഫോടനം നടക്കുന്ന സ്ഥലത്തിന് കുറെ ദൂരത്തേക്ക് കാഴ്ചക്കാരെ മാറ്റുകയും ചെയ്തു.
ഒടുവില് സംഭവം വിചാരിച്ചത്ര എളുപ്പത്തില് നടന്നില്ല. കാരണം തിമിംഗലം പൊട്ടിത്തെറിച്ചെങ്കിലും അവശിഷ്ടങ്ങള് കടലിലേക്ക് പോകുന്നതിന് പകരം ജനവാസമേലയിലേക്കാണ് പറന്നത്. ആര്ക്കുമൊന്നും പറ്റിയില്ല. എന്നാല് തിമിംഗലത്തിന്റെ വലിയ കഷ്ണങ്ങള് മഴപോലെ കാറുകളിലും മറ്റും വന്നു പതിച്ചു. ഒരു കാറിന് നല്ല തകരാര് പറ്റി. പലരുടെയും കാറുകളും വീടുകളുമൊക്കെ വൃത്തികേടായി. അങ്ങനെ ഈ സംഭവം യുഎസില് പ്രശസ്തിയാര്ജിക്കുകയും ചെയ്തു.







Comments