
അശ്വതി: ആരോഗ്യപരമായി മെച്ചം. വിവാഹ ആലോചനകള്‍ ലക്ഷ്യം കാണും. തൊഴില്‍പരമായ ഉയര്‍ച്ച. അത്യാവശ്യ യാത്രകള്‍ വേണ്ടിവരും. തൊഴില്‍രംഗത്ത് അന്യരുടെ ഇടപെടല്‍ വിഷമതകള്‍ സൃഷ്ടിക്കും.
ഭരണി: തൊഴിലില്‍ അനുകൂലമായ സാഹചര്യം. പ്രവര്‍ത്തന വിജയം കൈവരിക്കും. ദേശംവിട്ടുള്ള യാത്രകള്‍ വേണ്ടിവരും. മാനസികസമ്മര്‍ദം അധികരിക്കും. വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക.
കാര്‍ത്തിക: പ്രധാന തൊഴിലില്‍നിന്ന് വിട്ടു നില്‍ക്കേണ്ടി വരും. പ്രധാനപ്പെട്ട കാര്യങ്ങളില്‍ വിജയം കാണില്ല. ഗൃഹസുഖം കുറയും. അനാവശ്യ ചെലവുകള്‍മൂലം മനസ് വിഷമിക്കും. ബന്ധുക്കള്‍ തമ്മില്‍ ഭിന്നത.
രോഹിണി: സുഹൃദ് സഹായം വര്‍ധിക്കും. ഗൃഹ നിര്‍മാണത്തില്‍ പുരോഗതി. ധനപരമായ അധികച്ചെലവ്. ലഹരിവസ്തുക്കളില്‍നിന്ന് വിടുതല്‍ നേടുവാന്‍ സാധിക്കും. ബന്ധുജന സഹായം ലഭിക്കും. സാമ്പത്തിക വിഷമതകള്‍ മറികടക്കും.
മകയിരം: മനഃസുഖം വര്‍ധിക്കും.അലങ്കാര വസ്തുക്കള്‍ക്കായി പണച്ചെലവ്. ഇരുചക്ര വാഹനം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. അടുത്ത ബന്ധുക്കളില്‍നിന്നുള്ള സഹായം പ്രതീക്ഷിക്കാം. പുതിയ ജോലികളില്‍ പ്രവേശിക്കുവാന്‍ അവസരമൊരുങ്ങും.
തിരുവാതിര: രോഗദുരിതം മൂലം ജോലികളില്‍നിന്നു വിട്ടുനിന്നിരുന്നവര്ക്ക് തിരികെ ജോലിയില്‍ പ്രവേശിക്കുവാന്‍ സാധിക്കും. ഔഷധങ്ങളില്‍നിന്ന് അലര്‍ജി പിടിപെടാനിടയുണ്ട്. വിശ്രമം കുറയും. മംഗളകര്മങ്ങളില് പങ്കെടുക്കുവാന്‍ കഴിയാതെ വരും.
പുണര്‍തം: മറ്റുള്ളവരെ അന്ധമായി വിശ്വസിച്ച് അബദ്ധത്തില്‍ ചാടും. ചെവി, കണ്ണ് എന്നിവയ്ക്ക് രോഗബാധയ്ക്കു സാധ്യത. വിദ്യാഭ്യാസ കാര്യങ്ങളില്‍ വിജയം ലഭിക്കും. ഉന്നതതലത്തില്‍ വിജയിക്കുവാനും തൊഴില്‍ ലഭിക്കുവാനും സാധ്യത.
പൂയം: കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം. മറ്റുള്ളവരെ അമിതമായി ആശ്രയിച്ച് മാനസിക വിഷമം വരുത്തിവയ്ക്കും. ഗൃഹാന്തരീക്ഷത്തില്‍ ശാന്തത. മറ്റുള്ളവരുമായി മികച്ച സൗഹൃദബന്ധം സ്ഥാപിക്കും. ബന്ധുഗുണം വര്‍ധിക്കും.
ആയില്യം: അനാരോഗ്യംമൂലം യാത്രകള്‍ ഒഴിവാക്കും. തൊഴില്‍രംഗത്ത് നേട്ടങ്ങള്‍. സഹോദരങ്ങള്വഴി സഹായം ലഭിക്കും. പ്രധാന തൊഴിലില്നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം.
മകം: വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം അല്പംകൂടി നീട്ടി വയ്ക്കുന്നതുത്തമം. വിലപ്പെട്ട രേഖകള്‍ കൈമോശം വരാനിടയുണ്ട്. തൊഴിലന്വേഷണത്തില്‍ നേട്ടം കൈവരിക്കും. വിവാഹ ആലോചനകളില്‍ തീരുമാനമുണ്ടാകും.
പൂരം: സന്താനഗുണമനുഭവിക്കും. ഉറ്റ സുഹൃത്തുക്കളുടെ സഹായം ലഭിക്കുകയാല്‍ സാമ്പത്തിക വിഷമതകള്‍ തരണംചെയ്യും. നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കള്‍ തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം.
ഉത്രം: ഇഷ്ടസ്ഥാന ലബ്ധിയുണ്ടാകും. പൊതുപ്രവര്‍ത്തന രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജനസമ്മിതി വര്‍ധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കഴിയും. ആരോഗ്യസ്ഥിതി മെച്ചപ്പെടും.
അത്തം: ബന്ധുക്കള്വഴി വരുന്ന വിവാഹാലോചനകളില് തീരുമാനമാകും. പുതിയ ആഭരണം വാങ്ങും. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിക്കുവാന്‍ കഠിനശ്രമം വേണ്ടിവരും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി.
ചിത്തിര: ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് സഹായം ലഭിക്കും. അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളില്‍നിന്ന് മോചനം. വിലപിടിപ്പുള്ള രേഖകള്‍ കൈമോശം വരും. ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. തൊഴില്‍രംഗത്ത് ഉത്തരവാദിത്വം വര്‍ധിക്കും.
ചോതി: പണമിടപാടുകളില്‍ കൃത്യത പാലിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ഗൃഹത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. കുടുംബജീവിത സൗഖ്യം വര്‍ധിക്കും. വിവാദപരമായ പല കാര്യങ്ങളില്‍നിന്നും മനസിന് സുഖം ലഭിക്കും.
വിശാഖം: വാഹനം വാങ്ങുവാന്‍ തീരുമാനമെടുക്കും. ശ്വാസകോശ രോഗങ്ങള്‍ പിടിപെടാം. പണമിടപാടുകളില്‍ അധിക ശ്രദ്ധ പുലര്‍ത്തുക. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും.
അനിഴം: ദാമ്പത്യ ജീവിതത്തില്‍ ചെറിയ പിണക്കങ്ങള്‍ ഉടലെടുക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ ഉദ്ദേശിച്ച വിജയം ലഭിച്ചെന്നു വരില്ല. ഊഹക്കച്ചവടത്തില്‍ നഷ്ടം സംഭവിക്കാം. ബന്ധുക്കളെ താല്‍ക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും.
തൃക്കേട്ട: ബന്ധുജനങ്ങളുമായി കൂടുതല്‍ അടുത്തു കഴിയും. പൂര്‍വിക സ്വത്ത് ലഭിക്കാന്‍ യോഗമുണ്ട്. യാത്രകളില്‍ അധികശ്രദ്ധ പുലര്‍ത്തുക. സംസാരിച്ച് മറ്റുള്ളവരുടെ വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കണം.
മൂലം: ബിസിനസില്നിന്നു നേട്ടം. മനഃസുഖം വര്‍ധിക്കും. ഗൃഹം മോടിപിടിപ്പിക്കും. ദീര്‍ഘദൂരയാത്രകള്‍ നടത്തേണ്ടിവരും. ഇരുചക്രവാഹനം വാങ്ങുവാനുള്ള തീരുമാനം. ഏറ്റെടുത്ത കാര്യങ്ങള്‍ ഭംഗിയായി പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും.
പൂരാടം: ഉദ്യോഗക്കയറ്റം ഉണ്ടാകും. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി. മനസിനു സന്തോഷം നല്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുവാന്‍ സാധിക്കും. പണമിടപാടുകളില്‍ കൃത്യത പുലര്‍ത്തും. കടം നല്കിയ പണം തിരികെ ലഭിക്കും.
ഉത്രാടം: ഗൃഹനിര്‍മാണം പൂര്‍ത്തീകരിക്കും. വിദേശത്തുനിന്ന് നാട്ടില്‍ തിരിച്ചെത്താന്‍ സാധിക്കും. സാധിച്ചെടുക്കാന്‍ വിഷമമെന്നു കരുതിയ പല കാര്യങ്ങളും അനായാസം നേടിയെടുക്കും. അകന്നിരുന്ന കുടുംബബന്ധങ്ങള്‍ അടുക്കും.
തിരുവോണം: കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ ശമിക്കും. തീര്ഥയാത്രകള് നടത്തും. പുതിയ ഭൂമി വാങ്ങുവാന്‍ സാധിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി ലഭിക്കും. താല്‍ക്കാലിക ജോലികള്‍ സ്ഥിരപ്പെടും. വ്യാപാര വിജയം.
അവിട്ടം: സ്ഥലംമാറ്റം ആഗ്രഹിച്ചിരുന്നവര്‍ക്ക് അനുകൂല സാഹചര്യം. ആരോഗ്യനില തൃപ്തികരമാകും. ശത്രുക്കള്‍ മിത്രങ്ങളായി മാറും. ദൂരയാത്രകൊണ്ട് ഗുണമുണ്ടാകും. പ്രണയസാഫല്യം. ആഡംബരവസ്തുക്കള്‍, വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ സമ്മാനമായി ലഭിക്കും.
ചതയം: പുതിയ സുഹൃദ്ബന്ധങ്ങള്‍ ഉടലെടുക്കും. കുടുംബസുഖം ഉണ്ടാകും. ബന്ധുഗുണം ഉണ്ടാകും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കള്‍ ഒന്നിക്കും. പഠന നിലവാരം ഉയരും. ബിസിനസില്‍ നേട്ടങ്ങള്‍ കൈവരിക്കും. പണമിടപാടുകളില്‍ നേട്ടങ്ങള്‍.
പൂരുരുട്ടാതി: വ്യവഹാരവിജയം. വിശ്രമം കുറയും. മേലധികാരികളുടെ അപ്രീതി സമ്പാദിക്കും. അഭിമാനക്ഷതം സംഭവിക്കാതെ ശ്രദ്ധിക്കുക. ഉത്തമ സന്താനയോഗമുള്ള കാലമാണ്. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി.
ഉത്രട്ടാതി: മത്സരപ്പരീക്ഷകള്, ഇന്റര്‍വ്യു എന്നിവയില്‍ വിജയിക്കുവാന്‍ സാധിക്കും. അന്യരുടെ സഹായം ലഭിക്കും. ബിസിനസ് നടത്തുന്നവര്‍ക്ക് വിജയം. ദേഹസുഖം വര്‍ധിക്കും. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലഫലം. ഗൃഹനിര്മാണത്തില് പുരോഗതി.
രേവതി: സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. കൂട്ടുകെട്ടുകള്മൂലം ആപത്തില്പ്പെടാം. സാമ്പത്തിക അച്ചടക്കംപാലിക്കുവാന് പലപ്പോഴും കഴിയാതെവരും. രോഗദുരിതങ്ങള്ക്ക് ശമനം കണ്ടുതുടങ്ങും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം. ബന്ധുക്കള്‍ നിമിത്തം നേട്ടം.
സജീവ് ശാസ്താരം






