
മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള താരദമ്പതിമാരായ ജയറാമിന്റെയും പാര്‍വ്വതിയുടെയും മകള്‍ മാളവികയെന്ന ചക്കിയുടെ വിവാഹവും അതിനു പിന്നാലെ വന്ന ആഘോഷങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഗുരുവായൂർ അമ്പലത്തിൽ വളരെ സ്വകാര്യമായി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
മലയാള സിനിമയിൽ അടുത്തിടെ കണ്ട ഏറ്റവും നല്ല താരവിവാഹങ്ങളിൽ ഒന്നായി മാറി മാളവികയുടെയും നവനീത് ഗീരിഷിന്റെയും വിവാഹം. ലളിതമായ താലികെട്ട് ചടങ്ങിന് ശേഷം സംഘടിപ്പിച്ച വിവാഹസ്വീകരണ ചടങ്ങുകൾ ആകെ മൂന്നിടത്തായാണ് നടന്നത്. മൂന്നു പരിപാടികൾക്കും മലയാള സിനിമാ താരങ്ങൾ പലരും വന്നുചേർന്നു. സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ് എന്നിവരടക്കം മിക്ക സെലിബ്രിറ്റികളും താരപുത്രിയുടെ വിവാഹാഘോഷച്ചടങ്ങുകളില് എത്തി.
ഇപ്പോഴിതാ തന്റെയും നവനീതിന്റെയും പ്രണയം തുളുമ്പുന്ന ചിത്രം പങ്കിട്ടിരിക്കുകയാണ് ചക്കി. ‘‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്സ് നവനീത്...’’ എന്ന ക്യാപ്ഷനും നല്‍കിയാണ് താരപുത്രി ചിത്രം പങ്കിട്ടിരിക്കുന്നത്. ഫ്ളൈറ്റിന്റെയും ഹാര്‍ട്ടിന്റെയും ഇമോജി കൂടെ പങ്കിട്ടാണ് ചക്കിയുടെ പോസ്റ്റ്. രണ്ടുപേരും ഹണിമൂണിനായി പറക്കുന്നു എന്നതാണോ ചിത്രങ്ങളിലൂടെയും പോസ്റ്റിലൂടെയും നല്കുന്ന സൂചനയെന്നാണ് ആരാധകരുടെ ചോദ്യം. എങ്ങോട്ടാണ് ഹണിമൂണ്‍ എന്നതടക്കം പല ആരാധകരും കമന്റുകളിലൂടെ അന്വേഷിക്കുന്നുണ്ട്.






