
സീരിയലുകളിലൂടെ കുടുംബപ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഒരുപാട് താരങ്ങളുണ്ട്. സാന്ത്വനം സീരിയലിലെ ജയന്തി എന്ന വില്ലത്തി വേഷത്തിലൂടെ ശ്രദ്ധേയായ താരം ബിഗ് ബോസില്‍ വന്നതിന് ശേഷമാണ് ഏറ്റവുമധികം പ്രേക്ഷക പ്രശംസയും ആരാധകരുടെ ഇഷ്ടവും നേടിയെടുത്തത്. പക്ഷേ ഷോ അവസാനഘട്ടത്തിലേക്ക് എത്തുന്നതോടെ അപ്സരയെ മോശക്കാരിയാക്കാനുള്ള ശ്രമങ്ങളാണ് പലയിടത്തും നടക്കുന്നത്. നടിയുടെ ഭര്‍ത്താവും സംവിധായകനുമായ ആല്‍ബി ഫ്രാന്‍സിസ് ഈ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തുന്നത് പതിവാണ്.
കഴിഞ്ഞ എപ്പിസോഡില്‍ ആല്‍ബിയും അപ്സരയുടെ അമ്മയും ബിഗ് ബോസ് വീടിനകത്തേക്ക് എത്തിയിരുന്നു. ഫാമിലി റൗണ്ടില്‍ പങ്കെടുക്കാനായിരുന്നു ഇരുവരുമെത്തിയത്. ഇതിനിടയില്‍ അപ്സരയുടെ വീട്ടുകാരെ കുറിച്ച് മോശമായ രീതിയില്‍ പ്രതികരണങ്ങളും വന്നു.
ഇപ്പോഴിതാ ഇതിനൊക്കെയുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ആല്‍ബി. അപ്സര ഫേക്ക് ആണെന്നും അവളുടെ കുടുംബവും അങ്ങനെയാണെന്ന തരത്തിലുമൊക്കെ വന്ന സോഷ്യല്‍ മീഡിയ കമന്റുകള്‍ക്ക് മറുപടിയാണ് ആല്‍ബി നല്‍കിയിരിക്കുന്നത്.
‘‘ഏറെ വേദനയോടെയാണ് ഇതെഴുതുന്നത്.
കഴിഞ്ഞ ദിവസം ഞാനും അമ്മയും കൂടി ബിഗ്ഗ് ബോസ്സ് ഹൗസിൽ ഉണ്ടായിരുന്നത് എല്ലാവരും കണ്ടതാണ്.
ഞങ്ങളും അപ്സരയും ഫേക്കാണ്, ഇതു ഫേക്ക് ഫാമിലിയാണ് എന്ന തരത്തിൽ പലവിധ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ കണ്ടു...
അതെന്നെ ഏറെ വേദനിപ്പിക്കുന്നു. ഈ പോസ്റ്റിട്ടവർക്കും, കമന്റിട്ടവർക്കും ഫാമിലി ഉണ്ടാവില്ലേ....നിങ്ങളുടെ കുടുംബത്തെക്കുറിച്ച് ഇതുപോലെ മറ്റുള്ളവർ പറഞ്ഞാൽ എന്താണ് നിങ്ങൾക്കുണ്ടാവുക. അതേ വിഷമം തന്നെയാണ് ഞങ്ങൾക്കും ഉണ്ടാകുന്നതെന്ന് മനസ്സിലാക്കണം....എന്റെ ഒരപേക്ഷയാണ്....ഫേക്ക് ഐഡികളിൽ നിന്ന് വന്നാണ് ഞങ്ങൾ ഫോക്കാണെന്ന് പലരും പറയുന്നത് എന്നതാണ് സത്യം. അല്ലാത്തവരോടും പറയട്ടെ, ഞങ്ങൾ സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്ന കുടുംബമാണ്. ഞങ്ങളെ നേരിട്ടറിയാത്ത നിങ്ങൾ കുടുംബത്തെക്കുറിച്ച് ഇങ്ങിനെയൊക്കെ പറയുമ്പോൾ ഒരുപാട് സങ്കടമുണ്ട്.... പ്ലീസ്...എന്റെ കുടുംബത്തെ പറയരുത്....’’ എന്നാണ് ആല്‍ബി പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.
ഇതിനു താഴെ ആരാധകരും ബിഗ് ബോസ് പ്രേക്ഷകരും നിരവധി കമന്റുകള്‍ ഇടുന്നുണ്ട്. ‘അപ്സരയും ആല്‍ബിയും എന്താണെന്ന് നിങ്ങളെ അറിയുന്നവര്‍ക്ക് അറിയാം. ബിഗ് ബോസിലേക്ക് ആല്‍ബി വന്നപ്പോള്‍ തന്നെ നിങ്ങള്‍ തമ്മിലുള്ള സ്നേഹവും ഐക്യവും എത്രത്തോളമുണ്ടെന്ന് മനസിലായി. അത് ഫേക്ക് ആണെന്ന് പറയുന്നവര്‍ ശരിക്കും കുടുംബബന്ധമെന്തെന്ന് അറിയാത്തവര്‍ മാത്രമായിരിക്കും. പറയുന്നവര്‍ പറഞ്ഞോട്ടെ നിങ്ങള്‍ കാര്യം ആക്കേണ്ടതില്ല. എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്. എന്നെപോലെ നിങ്ങളെ സ്നേഹിക്കുന്നവര്‍ എത്രയോ പേരുണ്ട്. അതുകൊണ്ട് മറ്റുള്ളവര്‍ പറയുന്നത് കേട്ട് വിഷമിക്കരുത്’ ആരാധകര്‍ ആല്‍ബിയോടും അപ്സരയോടുമായി കമന്റുകളിലൂടെ ആരാധകര്‍ കുറിക്കുന്നു.






