64-ാം ജന്മദിനം ആഘോഷിക്കുന്ന നടൻ മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹ മാധ്യമങ്ങളിലൂടെ 'പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ' എന്നാണ് അദ്ദേഹം നേർന്നത്. ഒപ്പം മോഹൻലാലിന്റെ ചിത്രവും മുഖ്യമന്ത്രി പങ്കുവെച്ചിട്ടുണ്ട്.
നേരത്തെ മോഹൻലാൽ നായകനായ ചിത്രം കിരീടത്തിലൂടെ ശ്രദ്ധേയമായ 'കിരീടം പാലം' വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞതായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. കിരീടം സിനിമയ്ക്കൊപ്പം മലയാളികളുടെ മനസ്സിൽ പതിഞ്ഞതാണ് ആ പാലവും. കിരീടം പാലത്തെയും വെള്ളായണി കായലിന്റെ മനോഹാരിതയെയും ആസ്വദിക്കാൻ കഴിയുന്നത് പോലെ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തുംവിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
മലയാള സിനിമയിലെ പ്രമുഖർ ഇതിനകം മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്നു കഴിഞ്ഞു. അതിൽ തന്നെ മമ്മൂട്ടിയുടെ പിറന്നാൾ ആശംസകൾ ഏറെ ശ്രദ്ധേയമായിരുന്നു. കൃത്യം രാത്രി 12 മണിക്ക് തന്നെ മമ്മൂട്ടി മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. മോഹൻലാലിനെ ചേർത്ത് നിർത്തി കവിളിൽ ചുംബിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്.

Comments