
പഴവര്‍ഗങ്ങള്‍ ഇഷ്ടമില്ലാത്തതായി അധികമാരും ഉണ്ടാകില്ല. കാരണം ഭൂരിഭാഗം ആളുകളും തങ്ങളുടെ ഭക്ഷണഡയറ്റില് പഴവര്‍ഗങ്ങള്‍ ഉള്‍പ്പെടുത്താറുണ്ട്. നമ്മുടെ നാട്ടിലെ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള പഴവര്‍ഗങ്ങളും നാം കഴിക്കാറുണ്ട്. ചക്കയും ചിലയിനം മത്തങ്ങയുമൊക്കെയാണ് പഴങ്ങളില്‍ ഏറ്റവും വലുപ്പമുള്ളവയായി കണക്കാക്കപ്പെടുന്നത്. എന്നാല്‍ ലോകയ്യത്തിലെ ഏറ്റവും ചെറിയ പഴം ഏതാണെന്ന് അറിയാമോ? ചെറിയും പ്ലമ്മുക്കൊയാകും ആളുകളുടെ മനസ്സിലേക്ക് ഓടിവരുന്നത്. എന്നാല്‍ ഇതൊന്നുമല്ല 'വൊള്‍ഫിയ ഗ്ലോബോസ' യാണ് ഈ ലോകത്തിലെ ഏറ്റവും ചെറിയ പഴം.
ഡക്ക്വീഡ് എന്നയിനത്തിലുള്ള ജലസസ്യത്തിലാണ് ഇവയുണ്ടാകുന്നത്. വാട്ടര്‍മീല്‍ എന്നും വോള്‍ഫിയ ഗ്ലോബോസ അറിയപ്പെടുന്നു. ഒരു മില്ലിമീറ്ററിന്റെ മൂന്നിലൊന്നോളം മാത്രമാണ് ഈ പഴത്തിന്റെ വലുപ്പം. ചുരുക്കിപ്പറഞ്ഞാല്‍ ഒരു ഉപ്പുതരിയുടെ അത്രയും മാത്രം വലുപ്പമാണ് ഇതിന് ഉള്ളത്. ഡക്കവീഡ് പ്ലാന്റുകള്‍ക്ക് കേവലം ഒരു മില്ലിമീറ്ററൊക്കെയാണ് വലുപ്പം വയ്ക്കുക. പച്ചനിറത്തിലുള്ള തരികള്‍ പോലെയാണ് ഇവ വെള്ളത്തില്‍ കിട്ടുക. തടാകങ്ങളിലും കുളങ്ങിലുമൊക്കെ നോക്കിയാല്‍ ഇവയെ കാണാം. ഏഷ്യയിലാണ് ഇവ പ്രധാനമായും ഉള്ളത്. എന്നാല്‍ അമേരിക്കന്‍ വന്കരകളുള്പ്പെടെയുള്ള ഇടങ്ങളില്‍ ഇന്ന് ഇവയുടെ സാന്നിധ്യമുണ്ട്.
തായ്ലന്ഡില് ഇവ ഫാം എന്നറിയപ്പെടുന്നു. തായ് പാചകരംഗത്ത് സാധാരണയായി ഉപയോഗിക്കപ്പെടുന്ന ഒരു പഴം കൂടിയാണ് ഇത്. ഏഷ്യയില്‍ ചില മേഖലകളില്‍ വോള്‍ഫിയ ഗ്ലോബോസ പഴങ്ങള്‍ ഭക്ഷിക്കപ്പെടാറുണ്ട്. പ്രോട്ടീന്റെ മികച്ച ഒരു സ്രോതസ്സാണ് മൈക്രോപ്പഴം. പഴത്തിന്റെ 40 ശതമനാവും പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. സോയാബീനിലുള്ളതിനേകകാള് കൂടുതലാണ് ഈ പ്രോട്ടീന്‍ അനുപാതം. വൈറ്റമിന്‍ ബി ട്വല്വിറെ കലവറകൂടിയാണ് ഇവ.






