
കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല അക്കാമദി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ എംഎസ്എഫിന് വിജയം. അക്കാദമിക് കൗണ്സിലിലേയക്ക് ചരിത്രത്തി ആദ്യമായിട്ടാണ് എംഎസ്എഫ് പ്രതിനിധി തിരഞ്ഞെടുക്കപ്പെടുന്നത്. ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഫാക്കല്‍റ്റി വിദ്യാര്‍ത്ഥി മണ്ഡലത്തിലെ വോട്ടെണ്ണലിലാണ് എംഎസ്എഫ് സ്ഥാനാര്‍ത്ഥി അസിം തെന്നല ജയിച്ചത്. തിരഞ്ഞെടുപ്പിൽ എംഎസ്എഫ് സ്ഥാനാര്‍ത്ഥി 16 വോട്ട് ഭൂരിപക്ഷത്തിനാണ് ജയിച്ചത്.
നേരത്തെ സംഘര്ഷത്തിനെ് തുടര്‍ന്ന് തിരഞ്ഞെടുപ്പ് നിര്‍ത്തിവെച്ചിരുന്നു. ആദ്യം നടന്ന വോട്ടെണ്ണലില്‍ എംഎസ്ഫ് സ്ഥാനാര്‍ത്ഥിക്കായിരുന്നു ജയം. ഇതിന് പിന്നാലെ എസ് എഫ് ഐ എതിര്‍പ്പുന്നയിച്ചതിനെത്തുടര്‍ന്ന് റീ കൗണ്ടിംഗ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. റീകൗണ്ടിംഗിനിടെ ഉണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ നിര്‍ത്തിവെക്കുകയായിരുന്നു.
ഇന്ന് രാവിലെ പത്തര മുതല്‍ സെനറ്റ് ഹൗസില്‍ വോട്ടെണ്ണല്‍ നടത്തിയത്. ആകെയുള്ള എട്ട് സീറ്റിൽ ആറിലും ജയിച്ചത് എസ്എഫ്ഐയാണ്. ഒരിടത്ത് കെഎസ്യുവായിരുന്നു ജയിച്ചത്. അക്കാദമി കൗൺസിലിൽ എംഎസ്എഫിന് ആദ്യമായാണ് പ്രതിനിധിയെ ജയിപ്പിക്കാൻ കഴിയുന്നത്.






