
അഹമ്മദാബാദ്: ഐപിഎല്‍ എലിമിനേറ്റര്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിനെതിരെ ടോസ് നേടിയ രാജസ്ഥാന് റോയല്‍സ് ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിന് പ്രഖ്യാപിച്ച ടീമില്‍ രാജസ്ഥാന് റോയല്‍സ് ഒരു മാറ്റം വരുത്തി. ഷിമ്രോണ്‍ ഹെറ്റ്മെയര്‍ ഇംപാക്ട് പ്ലേയറായി തിരിച്ചെത്തി
ആദ്യ ഇന്നിംഗ്സില്‍ പേസ് ബൗളര്‍മാര്‍ക്ക് തുടക്കത്തില്‍ സ്വിംഗ് ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും ഇന്നലെത്തെ മത്സരത്തിന് സമാനമായ വരണ്ട പിച്ച് തന്നെയാണ് ഇന്നത്തെ മത്സരത്തിനായും ഒരുക്കിയിരിക്കുന്നത്. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് കുറച്ചു കൂടി ആനായാസം ബാറ്റ് ചെയ്യാനാവും.ഇതേ വേദിയില്‍ നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- സണ്‍റൈസേഴ്സ് ഹൈദരാബാദ് ഒന്നാം ക്വാളിഫയര്‍ പോരാട്ടത്തില്‍ വ്യക്തമായിരുന്നു.
ആര്‍സിബി പ്ലേയിംഗ് ഇലവന്: ഫാഫ് ഡു പ്ലെസിസ്, വിരാട് കോലി, ഗ്ലെൻ മാക്സ്വെൽ, രജത് പാടീദാർ, കാമറൂൺ ഗ്രീൻ, മഹിപാൽ ലോംറോർ, ദിനേശ് കാർത്തിക്, കരൺ ശർമ, യാഷ് ദയാൽ, ലോക്കി ഫെർഗൂസൺ, മുഹമ്മദ് സിറാജ്.
ഇംപാക്ട് സബ്സ്: സ്വപ്നിൽ സിംഗ്, അനൂജ് റാവത്ത്, സുയാഷ് പ്രഭുദേശായി, വിജയ്കുമാർ വൈശാഖ്,ഹിമാൻഷു ശർമ്മ.
രാജസ്ഥാന് റോയല്‍സ് പ്ലേയിംഗ് ഇലവന്: യശസ്വി ജയ്സ്വാൾ, ടോം കോഹ്ലർ കാഡ്മോർ, സഞ്ജു സാംസൺ, റിയാൻ പരാഗ്, ധ്രുവ് ജൂറൽ, റൊവ്മാന്‍ പവൽ, രവിചന്ദ്രൻ അശ്വിൻ, ട്രെന്റ് ബോൾട്ട്, സന്ദീപ് ശർമ, അവേശ് ഖാൻ, യുസ്വേന്ദ്ര ചാഹൽ.
ഇംപാക്ട് സബ്സ്: ശുഭം ദുബെ, ഡോണോവൻ ഫെരേര, നാന്ദ്രെ ബർഗർ, ഷിമ്റോൺ ഹെറ്റ്മെയർ, തനുഷ് കൊട്ടിയാൻ.





