
കേരളാബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി സ്വീഡിഷ് പരിശീലകന് മിക്കേല്‍ സ്റ്റാറേയെ തിരഞ്ഞെടുത്തു. ഇദ്ദേഹം പല പ്രമുഖ ഫുട്ബോള്‍ ലീഗുകളില്‍ പരിശീലകനായി പ്രവര്‍ത്തിച്ചട്ടുണ്ട്. 2026 വരെയാണ് സ്റ്റാറേ കരാറില്‍ ഒപ്പിട്ടിരിക്കുന്നത്.
രണ്ട് ദശാബ്ദത്തിലേറെ നീണ്ട പരിശീലന പരിചയമുള്ള മൈക്കല്‍ സ്റ്റാറേ തന്റെ തന്ത്രപരമായ വൈദഗ്ദ്ധ്യത്താലും നേതൃത്വഗുണങ്ങളാലും പ്രശസ്തമാണ്. സ്വീഡിഷ് ക്ലബായ വാസ്ബി യൂണൈറ്റഡിലൂടെ പരിശീലക കുപ്പായം അണിഞ്ഞ സ്റ്റാറേ 2009ല്‍ സ്വീഡിഷ് ക്ലബായ എഐകെയുടെ മുഖ്യ പരിശീലകനായി ചുമതലയേറ്റു.
എഐകെയ്ക്കൊപ്പം സ്വീഡിഷ് ലീഗ് ആയ ഓള്‍സ്വെന്‍സ്കാന്‍ ഒപ്പം തന്നെ കപ്പ് മത്സരങ്ങളായ സ്വെന്‍സ്ക കപ്പന്, സൂപ്പര്‍കുപെന്‍ എന്നിവ നേടിയതും ഐഎഫ്കെ ഗോട്ടെബര്‍ഗിനൊപ്പം സ്വെന്‍സ്ക കപ്പന് നേടിയതും അദ്ദേഹത്തിന്റെ കരിയറിലെ സുപ്രധാന നേട്ടങ്ങളാണ്.






