
ഇന്ത്യയിൽ സൗര കൊടുങ്കാറ്റിന്റെ ഭാഗമായി രൂപം കൊണ്ട നോർത്തേൺ ലൈറ്റ്സ് എന്ന നോർത്തേൺ ഔറ കാണാൻ കഴിഞ്ഞ സ്ഥലമായിരുന്നു ലഡാക്കിലെ ഹൻലെ എന്ന ഗ്രാമം.
സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 15,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹൻലെയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിന് കീഴിൽ ഒരു ആസ്ട്രോണമിക്കൽ ഒബ്സർവേറ്ററി സ്ഥിതി ചെയ്യുന്നുണ്ട്. ഗ്രഹങ്ങളെയും മറ്റ് ആകാശ വിസ്മയങ്ങളെയും നിരീക്ഷിക്കാനായി സ്ഥാപിച്ചിരിക്കുന്ന ഭീമൻ ടെലസ്കോപ്പുണ്ട് ഇവിടെ. ലോകത്ത് തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദൂരദർശിനികളിലൊന്നാണ്. ആകാശത്തിലെ അപൂർവ ദൃശ്യങ്ങൾ പകർത്തുന്ന ഹൻലെയിലെ ഈ ടെലിസ്കോപ്പ്, ശാസ്ത്രതത്പരർക്ക് വിസ്മയ ലോകത്തിലേക്കുള്ള വാതിലാണ്.
ധ്രുവദീപ്തി ദൃശ്യമായ മേയ് പതിനൊന്നാം തീയ്യതി ലഡാക്കിലെ ഹൻലെ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് ശാസ്ത്രകുതുകികളും ഫോട്ടോഗ്രാഫർമാരും പകർത്തിയ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലടക്കം വൈറലായിരുന്നു. .






