
ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്ത നടനാണ് ചെമ്പന്‍ വിനോദ് ജോസ്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചെമ്പന്‍ വിനോദിനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നത്. അവിടുന്നിങ്ങോട്ട് വില്ലനായും സ്വഭാവ നടനായും ഹാസ്യ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചും നടന് സിനിമയില്‍ സജീവമായി.
ഇടയ്ക്ക് ദാമ്പത്യ ജീവിതത്തിലെ ചില കാര്യങ്ങളിലൂടെയാണ് ചെമ്പന്‍ വിനോദ് വിമര്‍ശിക്കപ്പെട്ടത്. അതില്‍ പ്രധാനം നടന് രണ്ടാമതും വിവാഹിതനായതാണ്. 2020ല്‍ കോവിഡ് കാലത്ത് വളരെ രഹസ്യമായിട്ടാണ് ചെമ്പന്‍ വിനോദ് രണ്ടാമതും വിവാഹിതനാകുന്നത്. തന്നെക്കാളും വളരെ പ്രായം കുറഞ്ഞ പെണ്‍കുട്ടിയെ ഭാര്യയാക്കി എന്നതിന്റെ പേരില്‍ നടന് രൂക്ഷമായി വിമര്‍ശിക്കപ്പെട്ടു.
എന്നാല്‍ വിവാഹം കഴിഞ്ഞത് മുതല്‍ സന്തുഷ്ടമായൊരു കുടുംബ ജീവിതമാണ് നടനും ഭാര്യ മറിയം തോമസും ചേര്‍ന്ന് നയിക്കുന്നത്. അടുത്തിടെയാണ് താരങ്ങള്‍ അവരുടെ വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ഇതിന് പിന്നാലെ തങ്ങളുടെ ജീവിതത്തിലെ ഒരു സന്തോഷ ദിവസത്തെ പറ്റി പറഞ്ഞും പ്രിയപ്പെട്ടവന് ആശംസ അറിയിച്ചു മറിയം പങ്കുവെച്ച് പോസ്റ്റാണ് വൈറലാകുന്നത്.
നടന് ചെമ്പന്‍ വിനോദിന് പിറന്നാള്‍ ആശംസകര്‍ നേര്‍ന്നിരിക്കുകയാണ് ഭാര്യ മറിയം. ഭര്‍ത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മറിയം ആശംസകളറിയിച്ചിരിക്കുന്നത്. 'ജന്മദിനാശംസകള് ബേബി' എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി മറിയം എഴുതിയിരിക്കുന്നത്. ഇതിനു താഴെ നടന് ആശംസ അറിയിച്ചുകൊണ്ട് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ആരാധകരുമൊക്കെ എത്തിയിരിക്കുകയാണ്.






