
കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ്കാർപെറ്റിൽ ചുവടുവച്ച് അദിതി റാവു ഹൈദരലി. ഗൗരവ് ഗുപ്തയുടെ ഔട്ട്ഫിറ്റിലാണ് അദിതി റെഡ്കാർപെറ്റിലെത്തിയത്. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇത് മൂന്നാം തവണയാണ് അദിതി കാനിന്റെ റെഡ്കാർപെറ്റിൽ എത്തുന്നത്. ബ്യൂട്ടി പ്രോഡക്ട് നിർമ്മാതാക്കളായ ലോറിയലിനെ പ്രതിനിധീകരിച്ചാണ് അദിതി റെഡ്കാർപെറ്റിലെത്തിയത്.
ഇത്തവണ റെഡ്കാർപെറ്റിലെത്താൻ ബ്ലാക്ക് ആൻഡ് വൈറ്റ് ഗൗൺ ആണ് അദിതി തിരഞ്ഞെടുത്തത്. ഇന്ത്യയിലെ പ്രശസ്ത ഡിസൈനർ ഗൗരവ് ഗുപ്തയുടെ സ്പ്രിങ് 2024 കളക്ഷനിൽനിന്നുള്ളതാണ് അദിതിയുടെ ഈ ഔട്ട്ഫിറ്റ്. ബ്ലാക്ക് വെൽവെറ്റ് ഫാബ്രിക്കിലാണ് ഈ ഔട്ട്ഫിറ്റ് ഒരുക്കിയിരിക്കുന്നത്. ഓഫ് ഷോൾഡർ നെക്ലൈനും ബോഡികോൺ ഫിറ്റും ഔട്ട്ഫിറ്റിനെ വേറിട്ടുനിർത്തുന്നു.
ഔട്ട്ഫിറ്റിനൊപ്പം മുത്തുകൾ കൊണ്ടുള്ള കമ്മലുകളാണ് അദിതി അണിഞ്ഞത്. വലിയൊരു മോതിരവും അദിതി അണിഞ്ഞിരുന്നു. ബ്ലാക്ക് ഹൈ ഹീൽസാണ് ഔട്ട്ഫിറ്റിനൊപ്പം അദിതി ധരിച്ചത്. 'ഹീരാമണ്ഡി' വെബ് സീരീസിന്റെ വിജയാഘോഷത്തിനുശേഷമാണ് അദിതി കാനിലേക്ക് പറന്നത്.






