
ചൈനയില്‍ നടന്ന ലോഞ്ച് ഇവന്റില്‍ റെനോ സീരീസിലേക്കുള്ള കൂട്ടിച്ചേര്‍ക്കലായി ഓപ്പോ റെനോ 12 സീരീസ് പുറത്തിറക്കി. ഓപ്പോ റെനോ 12, ഓപ്പോ റെനോ 12 പ്രോ എന്നിങ്ങനെ രണ്ട് ഫോണുകളാണ് ഈ സീരീസില്‍ എത്തിയിരിക്കുന്നത്. മുന്‍ മോഡലായ റെനോ 11 സീരീസിനെ അപേക്ഷിച്ച് ഒട്ടേറെ നവീകരണവുമായാണ് പുതിയ റെനോ 12 സീരീസ് വന്നിരിക്കുന്നത്. 'ഡിമെന്‍സിറ്റി 8200 സ്റ്റാര്‍ സ്പീഡ് എഡിഷന്' എന്നും അറിയപ്പെടുന്ന മീഡിയടെക് ഡിമെന്‍സിറ്റി 8250 ചിപ്സെറ്റാണ് റെനോ 12 മോഡലിലുള്ളത്. ഈ ചിപ്സെറ്റ് ആദ്യമായി അവതരിപ്പിക്കുന്ന സ്മാര്‍ട്ട്ഫോണ്‍ ഇതാണെന്ന് ഓപ്പോ പറയുന്നു. അതേസമയം ഓപ്പോ റെനോ 12 പ്രോയിലുള്ളത് മീഡിയടെക് ഡിമെന്‍സിറ്റി 9200+ സ്റ്റാര്‍ സ്പീഡ് എഡിഷനാണ്.
ഓപ്പോ റെനോ 12 ന്റെ 12GB +256GB അടിസ്ഥാന വേരിയന്റിന് 2699 യുവാന്‍ (ഏകദേശം 31,605 രൂപ) ആണ് വില. ഇതിന്റെ തന്നെ 12GB+512GB വേരിയന്റിന് 2999 യുവാനും (ഏകദേശം35,120 രൂപ), 16GB+256GB വേരിയന്റിന് 2999 യുവാനും (ഏകദേശം 35,120 രൂപ), 16GB+512GB വേരിയന്റിന് 3199 യുവാനും (ഏകദേശം 36,755 രൂപ) വിലവരും. അതേപോലെ ഓപ്പോ റെനോ 12 പ്രോ 5ജിയുടെ 12GB +256GB അടിസ്ഥാന വേരിയന്റിന് 3399 യുവാന്‍ (ഏകദേശം 39,050 രൂപ) ആണ് വില. 12GB +512GB വേരിയന്റിന് 3699 യുവാനും (ഏകദേശം 43,315 രൂപ), 16GB +512GB വേരിയന്റിന് 3999 യുവാനും (ഏകദേശം 46,830 രൂപ) വില നല്‍കണം.
ഓപ്പോ റെനോ 12 (OPPO Reno12)- ന്റെ പ്രധാന ഫീച്ചറുകള്‍ - 6.7 ഇഞ്ച് FHD+ (2772 × 1240 പിക്സലുകള്‍) 1.5K കര്‍വ്ഡ് OLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 1200 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2160Hz ഹൈ-ഫ്രീക്വന്‍സി ജി.ഡി. എന്നിവ ഇതിലുണ്ട്. 3.1GHz ഒക്ടാ കോര്‍ ഡൈമെന്‍സിറ്റി 8250 സ്റ്റാര്‍ സ്പീഡ് എഡിഷന് 4nm പ്രോസസര്‍ ആണ് ഈ ഫോണിന്റെ കരുത്ത്. മാലി-G610 MC6 ജിപിയുവും ഇതോടൊപ്പം എത്തുന്നു. 12GB/ 16GB LPDDR5X റാം, 256GB / 512GB UFS 3.1 സ്റ്റോറേജ് ഓപ്ഷനുകളും റെനോ 12 വാഗ്ദാനം ചെയ്യുന്നു.
ക്യാമറ വിഭാഗത്തിലേക്ക് വന്നാല്‍, 1/1.95' സോണി LYT-600 സെന്‍സറോട് കൂടിയ 50MP പ്രധാന ക്യാമറ, സോണി IMX355 സെന്‍സറുള്ള 8MP 112º അള്‍ട്രാ വൈഡ് ക്യാമറ, സാംസങ് JN50x സെന്‍സറുള്ള 50MP 2x ടെലിഫോട്ടോ സെന്‍സര്‍ എന്നിവയടങ്ങുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറയൂണിറ്റും സാംസങ് JN5 സെന്‍സറോട് കൂടിയ 50MP ഫ്രണ്ട് ക്യാമറയുമാണ് ഇതിലുള്ളത്. 80W SuperVOOC ഫാസ്റ്റ് ചാര്‍ജിംഗുള്ള 5000mAh ബാറ്ററിയാണ് ഇതിലുള്ളത്. 5G SA/ NSA, ഡ്യുവല്‍ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, Beidou, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-സി തുടങ്ങിയവ ഒക്കെയാണ് പ്രധാന കണക്ടിവിറ്റി ഫീച്ചറുകള്‍. സുരക്ഷയ്ക്കായി ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും ഉണ്ട്.
ഓപ്പോ റെനോ 12 പ്രോ (OPPO Reno12 Pro)- യുടെ പ്രധാന ഫീച്ചറുകള്‍ - 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7-ഇഞ്ച് FHD+ (2772 × 1240 പിക്സലുകള്‍) 1.5K കര്‍വ്ഡ് OLED ഡിസ്പ്ലേ, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 1200 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2160Hz ഹൈ-ഫ്രീക്വന്‍സി ജി.ഡി. എന്നിവ ഇതിലുണ്ട്. ഇമ്മോര്‍ട്ടാലിസ്-G715 GPU സഹിതം എത്തുന്ന 3.35GHz ഒക്ടാ കോര്‍ ഡൈമെന്‍സിറ്റി 9200+ സ്റ്റാര്‍ സ്പീഡ് എഡിഷന് 4nm പ്രോസസര്‍ ആണ് ഈ ഫോണിന്റെ ശക്തി. 12GB / 16GB LPDDR5X റാം, 256GB / 512GB UFS 3.1 സ്റ്റോറേജ് ഓപ്ഷനുകളും ഈ ഫോണിനുണ്ട്. ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഇതിലും ഉള്ളത്. അതില്‍ 1/1.56' സോണി IMX890 സെന്‍സറുള്ള 50MP പ്രധാന ക്യാമറ, 8MP 112º അള്‍ട്രാ വൈഡ് ക്യാമറ, Samsung JN5 സെന്‍സര്‍, 20x ഡിജിറ്റല്‍ സൂം എന്നിവയുള്ള 50MP 2x ടെലിഫോട്ടോ ക്യാമറ എന്നിവ ഉള്‍പ്പെടുന്നു. ഫ്രണ്ടില്‍ സാംസങ് JN5 സെന്‍സറോട് കൂടിയ 50MP ക്യാമറയാണുള്ളത്. ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഇന്‍ഫ്രാറെഡ് സെന്‍സര്‍, 80W SuperVOOC ഫാസ്റ്റ് ചാര്‍ജിംഗുള്ള 5000mAh ബാറ്ററി, 5G SA/ NSA, ഡ്യുവല്‍ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, Beidou, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-സി എന്നിവയൊക്കെയാണ് ഇതിലെ പ്രധാന ഫീച്ചറുകള്‍






