
അശ്വതി: ഒഴിവാക്കാനാവാത്ത ദീര്ഘയാത്രകള് വേണ്ടിവരും. ബന്ധുജന സഹായത്തിനുള്ള ശ്രമം വിജയിക്കുകയില്ല. അനുകൂലമായി ലഭിച്ചിരുന്ന പല കാര്യങ്ങളിലും തടസം നേരിടാം.
ഭരണി: പുതിയ ജോലി ലഭിക്കുവാന്‍ സാധ്യത. സന്താനഗുണമനുഭവിക്കും. ഉറ്റ സുഹൃത്തിന്റെ ഇടപെടല്‍മൂലം വിഷമഘട്ടങ്ങളില്നിന്നു രക്ഷ. നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കള്‍ തിരികെ ലഭിക്കും.
കാര്‍ത്തിക: ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും. സഞ്ചാരക്ലേശം വര്‍ധിക്കും. അപരിചിതരുമായി ഇടപെട്ട് മാനഹാനിക്കു സാധ്യത. വിദേശയാത്രയ്ക്കുള്ള ശ്രമങ്ങള്‍ വിജയം കൈവരിക്കും.
രോഹിണി: മാനസികമായി സംഘര്‍ഷം അധികരിച്ചു നില്ക്കും. രാഷ്ട്രീയരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടി വരും. അനര്‍ഹമായ ധനം കൈവശം വന്നുചേരുവാന്‍ യോഗം.
മകയിരം: ജീവനക്കാര്‍ മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ഗൃഹത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. കുടുംബജീവിത സൗഖ്യം വര്‍ധിക്കും. പൊതുപ്രവര്‍ത്തനത്തില്‍ മികച്ച വിജയം കൈവരിക്കും.
തിരുവാതിര: പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. കരുതിവച്ച പണം മറ്റാവശ്യങ്ങള്‍ക്കായി ചെലവഴിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്.
പുണര്‍തം: മനസില്‍ അനാവശ്യചിന്തകള്‍ ഉടലെടുക്കും. ഗൃഹസുഖം കുറയും. പ്രവര്‍ത്തന വിജയം കൈവരിക്കുവാന്‍ കാത്തിരിക്കേണ്ടിവരും. ബന്ധുക്കളെക്കൊണ്ട് ബുദ്ധിമുട്ടുകള്‍.
പൂയം: ബന്ധുജനഗുണം വര്‍ധിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് ജനസമ്മിതി വര്‍ധിക്കും. വാഹനം വാങ്ങുവാനുള്ള തീരുമാനമെടുക്കും. വ്യവഹാര വിജയം പ്രതീക്ഷിക്കാം.
ആയില്യം: ആരോഗ്യപരമായി അനുകൂലം. വിവാഹം വാക്കുറപ്പിക്കും. തൊഴില്‍പരമായ മാറ്റങ്ങള്‍. കുടുംബത്തില്‍ മംഗള കര്‍മങ്ങള്‍ നടക്കും. തൊഴില്‍രംഗത്ത് അന്യരുടെ ഇടപെടല്‍, സകുടുംബ യാത്രകള്‍ നടത്തും.
മകം: ഭൂമി, വാഹനം എന്നിവയുടെ വില്‍പ്പനയിലൂടെ ധനലാഭം. സാമ്പത്തികപരമായ വിഷമതകള്‍ തരണം ചെയ്യുവാന്‍ സാധിക്കും. ഭാര്യാ ഭര്‍ത്തൃബന്ധത്തിലെ പ്രശ്നങ്ങള്‍ പരിഹൃതമാകും.
പൂരം: പൊതുവില്‍ വാരം അനുകൂലമല്ല. തൊഴില്‍പരമായ അലച്ചില്‍ വര്‍ധിക്കും. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ കുറയും. സന്താനങ്ങള്ക്കായി പണച്ചെലവ്. കാര്യപുരോഗതിക്ക് പുതിയ തടസങ്ങള്‍ ഉടലെടുക്കും.
ഉത്രം: സഞ്ചാരക്ലേശം അനുഭവിക്കും. തൊഴില്‍ പരമായി അനുകൂല വാരമല്ല. യാത്രകള്‍ കൂടുതലായി വേണ്ടിവരും. തൊഴില്‍പരമായ ചെറിയ മാറ്റങ്ങള്‍, പ്രധാന തീരുമാനങ്ങള്‍ മാറ്റിവയ്ക്കേണ്ടി വരും.
അത്തം: സ്വന്തം ബിസിനസില്‍നിന്ന് ധനലാഭം. അനാവശ്യചിന്തകള്‍ വര്‍ധിക്കും. അന്യരെ വാക്കുകൊണ്ട് വേദനിപ്പിക്കും. സ്വന്തം കഴിവിനാല് കാര്യങ്ങള്‍ സാധിക്കും. ദീര്‍ഘയാത്ര വേണ്ടിവരും. പിതൃസ്വത്ത് ലഭിക്കുവാന്‍ യോഗം.
ചിത്തിര: സന്താനങ്ങള്‍ക്ക് ഉണ്ടായിരുന്ന രോഗബാധ ശമിക്കും. കുടുംബപ്രശ്നങ്ങളില്‍ ശമനം. തൊഴില്‍മേഖല ശാന്തമാകും. സാമ്പത്തികമായ വിഷമതകള്‍ തരണംചെയ്യും. തൊഴില്‍പരമായ നേട്ടങ്ങള്‍ ഉണ്ടാകും.
ചോതി: ദാമ്പത്യഭിന്നതകള്‍ ശമിക്കും. പല പ്രധാന പ്രവൃത്തികളും സമയബന്ധിതമായി ചെയ്തുതീര്‍ക്കേണ്ടിവരും. തൊഴില്‍രംഗത്ത് അനുകൂല സാഹചര്യങ്ങള്‍ ഒരുങ്ങും.
വിശാഖം: അനുകൂല ഫലങ്ങള്‍ ലഭിക്കുവാന്‍ സാധ്യതയുള്ള വാരമാണ്. ധനലാഭമുണ്ടാകും. കടങ്ങള്‍ വീട്ടുവാന് സാധിക്കും. വിവാഹമാലോചിക്കുന്നവര്‍ക്ക് മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും.
അനിഴം: തൊഴിലന്വേഷകര്‍ക്ക് അനുകൂല ഫലം. ബന്ധുക്കളില്‍നിന്നുള്ള ഇടപെടല്‍മൂലം പെട്ടെന്നുള്ള കാര്യസാധ്യം. കടങ്ങള്‍ വീട്ടുവാനും പണയ ഉരുപ്പടികള്‍ തിരിച്ചെടുക്കുവാനും സാധിക്കും.
തൃക്കേട്ട: മത്സരപ്പരീക്ഷകള്, ഇന്റര്‍വ്യു എന്നിവയില്‍ വിജയിക്കുവാന്‍ സാധിക്കും. അന്യരുടെ സഹായം ലഭിക്കും. ബിസിനസ് നടത്തുന്നവര്‍ക്ക് സാമ്പത്തിക നേട്ടം. ദേഹസുഖം വര്‍ധിക്കും.
മൂലം: അനുകൂല ദിനമാണ്. രോഗശമനം. പ്രവര്‍ത്തനങ്ങളില്‍ വിജയം, ബന്ധുജന സഹായം ലഭിക്കും. ബിസിനസില്‍ പുരോഗതി, മാനസികമായ സംതൃപ്തി, ജീവിത സൗഖ്യം.
പൂരാടം: രോഗദുരിതത്തില്‍ ശമനം. മാനസിക സുഖവര്‍ദ്ധന, പ്രവര്‍ത്തനങ്ങളില്‍ നേട്ടം. ഉപഹാരങ്ങള്‍ ലഭിക്കും. അവിചാരിത ധന ലാഭം ഏറ്റെടുത്ത പ്രവത്തനങ്ങളില്‍ വിജയം, കുടുംബ സൗഖ്യം.
ഉത്രാടം: ഇരുചക്രവാഹനം വാങ്ങും. വ്യവഹാര വിജയം പ്രതീക്ഷിക്കാം. സ്വജനങ്ങളില് ആര്‍ക്കെങ്കിലും ഉന്നത സ്ഥാനലബ്ധി. ഒന്നിലധികം തവണ ദീര്ഘയാത്രകള് വേണ്ടിവരും.
തിരുവോണം: ഇഷ്ടജനങ്ങള്‍ക്ക് തൊഴില്‍പരമായി മാറ്റം, അന്യദേശ വാസം എന്നിവയുണ്ടാകും. പ്രണയബന്ധിതര്ക്ക് ഏതെങ്കിലും തരത്തിലുള്ള തടസങ്ങള്‍ ഉണ്ടാകാം. വിദേശത്തുനിന്ന് തിരികെയെത്തും.
അവിട്ടം: കുടുംബസമേതം യാത്രകള്‍ നടത്തും. വിവാഹമാലോചിക്കുന്നവര്‍ക്ക് അനുകൂല ഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് മികച്ച ലാഭം. മനഃസുഖം വര്‍ധിക്കും. മാനസിക നിരാശയില്‍നിന്ന് മോചനം.
ചതയം: സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കും. ബന്ധുക്കള്വഴി വരുന്ന വിവാഹാലോചനകളില് തീരുമാനമാകും. പുതിയ ആഭരണം വാങ്ങും. ഇഷ്ടപ്പെടാത്ത കാര്യങ്ങളില്‍ ഇടപെടേണ്ടിവരും.
പൂരുരുട്ടാതി: തൊഴില്‍രംഗം മെച്ചപ്പെടും. ഗുണാനുഭവങ്ങള്‍ ലഭിക്കുവാന്‍ അല്പംകൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം. അപ്രതീക്ഷിത ധനനഷ്ടം നേരിടും. വിലപ്പെട്ട രേഖകള്‍ കൈമോശം വരാനിടയുണ്ട്.
ഉത്രട്ടാതി: വിവാഹമാലോചിക്കുന്നവര്‍ക്ക് മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ബന്ധുജനഗുണം വര്‍ധിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് ജനസമ്മിതി വര്‍ധിക്കും. ഇരുചക്ര വാഹനം വാങ്ങും.
രേവതി: ആരോഗ്യപരമായി അനുകൂലം. വിവാഹം വാക്കുറപ്പിക്കും. കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും. തൊഴില്‍രംഗത്ത് അന്യരുടെ ഇടപെടല്‍. മധ്യാഹ്നത്തിനുശേഷം ദിനം പ്രതികൂലം.
സജീവ് ശാസ്താരം






