
കൊടുവള്ളിയിൽ കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം.കൊടുവള്ളി പോലീസ് 46 കാരനെ അറസ്റ്റ് ചെയ്തു. ചാവടിക്കുന്നുമ്മൽ അൻവർ എന്നയാളാണ് പിടിയിലായത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കുന്ദമംഗലത്ത് നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കയറിയ 22കാരിയെ ബസിലുണ്ടായിരുന്ന അൻവര്‍ ചാരിനിന്ന് ഉപദ്രവിക്കുകയായിരുന്നു.
ഇതോടെ പെൺകുട്ടി ഇയാളെ തടഞ്ഞുവച്ച് കൊടുവള്ളി പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടിയത്. ഇയാളെ താമരശേരി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.






