ബോളിവുഡിന്റെ കിംഗ് ഖാന് ഷാരൂഖ് ഖാന് എന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ്. താരം കഴിഞ്ഞ ദിവസം ആശുപത്രിയിലായത് ആരാധകര്‍ ഏറെ വിഷമത്തോടെയാണ് കേട്ടറിഞ്ഞത്. അഹമ്മദാബാദില്‍ നടന്ന ഐപിഎല്‍ ആദ്യ ക്വാളിഫയർ മത്സര ശേഷം സൂര്യാഘാതത്തെ തുടർന്നാണ് താരത്തെ രണ്ട് ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശരീരത്തിലെ ജലാംശം കുറവായതിനെ തുടർന്നാണ് താരത്തിന് ക്ഷീണം അനുഭവപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച താരം ആശുപത്രി വിട്ടത്.
എന്നാല്‍ ഇപ്പോഴിതാ ആരോഗ്യപ്രശ്നങ്ങള്‍ക്കിടയിലും ഐപിഎല്‍ ഫൈനല്‍ കാണാൻ ചെന്നൈയിലെത്തിയ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമ ഷാരൂഖ് ഖാൻ കുടുംബ സമേതമാണ് ചെപ്പോക്കിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിന്റെ വിഐപി പവലിയനിലെത്തിയത്. ഗൗരി ഖാനും സുഹാനയും അബ്രാമും ഉള്‍പ്പെടെ ചെന്നൈയില്‍ എത്തിയിരുന്നു. പക്ഷേ പതിവ് പോലെ അത്ര ഊർജ്ജ്വസ്വലനായിരുന്നില്ല ഷാരൂഖ് ഖാൻ. എൻ 95 മാസ്ക്ക് ധരിച്ചാണ് താരം ഗ്യാലറിയില്‍ ഇരുന്നത്.

മാസ്ക്ക് ധരിച്ച് ടീമിനെ അഭിനന്ദിക്കുന്ന ഷാരൂഖിന്റ നിരവധി ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പർപ്പിള്‍ ബ്ലൂ നിറത്തിലുള്ള ടീ ഷർട്ടും കറുത്ത കണ്ണടയും ധരിച്ചാണ് ഷാരൂഖ് കളി കാണാനെത്തിയത്. നീണ്ട മുടി പിന്നില്‍ പോണി ടെയ്ലായി കെട്ടിവച്ചിട്ടുമുണ്ട് താരം.
ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള കെകെആർ ഇത് മൂന്നാം തവണയാണ് ഐപിഎല്‍ കിരീടം നേടുന്നത്. ഗൗതം ഗംഭീറിനെ തിരികെ കോച്ചായി കൊണ്ടുവന്നത് ടീമിന് പുതിയ ആവേശം പകർന്നിരുന്നു. ഗംഭീർ ഇതിന് ശേഷം ഇന്ത്യൻ കോച്ചായി സ്ഥാനമേല്‍ക്കുമെന്നും സൂചനയുണ്ട്.
10 വർഷത്തേക്ക് കെകെആറിന്റെ പരിശീലകനാകണമെന്ന് അഭ്യർത്ഥിച്ച് ഗംഭീറിന് ഷാരൂഖ് ബ്ലാങ്ക് ചെക്ക് നല്‍കിയെന്നും റിപ്പോർട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇഷ്ടമുള്ള ശമ്പളം എഴുതിയെടുക്കാമെന്നാണ് ഷാരൂഖ് വാഗ്ദാനം നല്‍കിയത്.

Comments