
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന് ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും പ്രേക്ഷകര്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനില്‍ നിന്നും നടന് ബൈജു പങ്കുവെച്ച ചിത്രവും അതിന് കലാഭവന്‍ ഷാജോണ്‍ നല്കിയ കമന്റും ശ്രദ്ധ നേടുകയാണ്.
പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മുരളി ഗോപി തുടങ്ങിയവര്‍ക്കൊപ്പമുളള ചിത്രമാണ് ബൈജു പങ്കുവെച്ചത്. എമ്പുരാന് ലോഡിങ്... ഷൂട്ട് അറ്റ് ട്രാവാന്ഡ്രം വിത്ത് ദി ടീം എന്ന ക്യാപ്ഷനോടെയാണ് നടന് ചിത്രം പങ്കുവെച്ചത്. ഈ ചിത്രത്തിന് താഴെ ദുഷ്ടാ എന്നെ വെടിവെച്ചു കൊന്നിട്ടൃ നിന്നു ചിരിക്കുന്നോ ? എന്നായിരുന്നു കലാഭവന്‍ ഷാജോണ്‍ കമന്റ് ചെയ്തത്.
എമ്പുരാന്റെ ആദ്യ ഭാഗമായ ലൂസിഫറിൽ മുരുകൻ എന്ന രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് ബൈജു എത്തിയത്. അലോഷി എന്ന കഥാപാത്രത്തെയാണ് ഷാജോൺ അവതരിപ്പിച്ചത്. സിനിമയുടെ അവസാന രംഗങ്ങളിൽ ബൈജുവിന്റെ മുരുകൻ എന്ന കഥാപാത്രം ഷാജോണിന്റെ അലോഷിയെ വെടിവെച്ചുകൊല്ലുകയാണ്. ആ രംഗത്തിൽ ബൈജു പറയുന്ന ‘ഒരു മര്യാദയൊക്കെ വേണ്ടടേ’ എന്ന ഡയലോഗും വലിയ ഹിറ്റായിരുന്നു.
അതേസമയം എമ്പുരാന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ലൂസിഫറിലെ പ്രധാന താരങ്ങളായ ടൊവിനോ തോമസ്,മഞ്ജു വാര്യര്‍ തുടങ്ങിയവരും രണ്ടാം ഭാഗത്തിലുണ്ടാകും. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂടും, ഷൈന്‍ ടോം ചാക്കോയും ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മുരളി ഗോപി തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും തിരക്കഥാകൃത്ത്. സുജിത് വാസുദേവാണ് ഛായാഗ്രണം നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം ദീപക് ദേവ് ആണ്. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.