
വെസ്റ്റ് ഇന്ഡീസിന് വന് തിരിച്ചടി; ജാസന് ഹോള്ഡര് ലോകകപ്പ് ടീമില് നിന്ന് പുറത്ത് എവറസ്റ്റ് കയറാന് പര്വതാരോഹകരുടെ വന് നിര കാണുന്ന വീഡിയോ വൈറല്. മെയ് 20ന് ഇന്സ്റ്റഗ്രാമില് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇത് കാണാന് സാധിക്കുന്നത്. പിന്നീട് എവറസ്റ്റ് കൊടുമുടിയിലെ ട്രാഫിക് ജാം എന്ന പേരില് വീഡിയോ വൈറലാകുകയായിരുന്നു. പല പരിസ്ഥിതി പ്രവര്ത്തകരും എവറസ്റ്റിലെ തിരക്കില് ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ചൊവ്വാഴ്ച ബ്രിട്ടീഷ് പര്വതാരോഹകരായ ഡാനിയല് പാറ്റേഴ്സണും നേപ്പാളി ഷെര്പ്പ പാസ്റ്റെന്ജിയും എവറസ്റ്റ് ഇറങ്ങുന്നതിനടെ അപകടം ഉണ്ടായതിന് പിന്നാലെ നിരവധി പര്വതാരോഹകര് എവറസ്റ്റില് കുടുങ്ങിയിരുന്നു.സോഷ്യല് മീഡിയയിലെ നിരവധി ഉപയോക്താക്കള് 'ട്രാഫിക് ജാം' എന്നാണ് എവറസ്റ്റിലെ തിരക്കിനെ വിശേഷിപ്പിച്ചത്.







Comments