
മലയാളത്തിലെ യുവനടിമാർക്കിടയിൽ ഏറെ ശ്രദ്ധേയയാണ് ദർശന രാജേന്ദ്രൻ. 'ജോൺ പോൾ വാതിൽ തുറക്കുന്നു' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ ദർശന രാജേന്ദ്രൻ, മായാനദി, വൈറസ്, സീ യു സോൺ, ആണും പെണ്ണും, ഇരുൾ, ഹൃദയം, ജയ ജയ ജയ ജയഹേ, പുരുഷപ്രേതം, ഡിയർ ഫ്രണ്ട്, തുറമുഖം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വച്ചത്.
ദർശനയും ഈ ചിത്രത്തിൽ കാണുന്ന സുന്ദരിയും തമ്മിൽ ഒരു ബന്ധമുണ്ട്. ദർശനയുടെ അമ്മയും നടിയുമായ നീരജ രാജേന്ദ്രന്റെ ചെറുപ്പകാലത്തുനിന്നുള്ള ചിത്രമാണിത്. 41-ാം വിവാഹവാർഷികത്തോട് അനുബന്ധിച്ച് ദർശനയുടെ അച്ഛൻ രാജേന്ദ്രനാണ് ഈ പഴയകാല ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
സീ യു സൂൺ, വൈറസ്, ആവേശം എന്നീ ചിത്രങ്ങളിലൂടെയാണ് നീരജ അഭിനയരംഗത്ത് എത്തുന്നത്. ആവേശം എന്ന ചിത്രത്തിൽ 'മോൻ ഹാപ്പി ആണോ?' എന്ന ഒരൊറ്റ ഡയലോഗു കൊണ്ട് രംഗന്റെ മനസ്സു കവരുന്ന അമ്മ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സും കവർന്നിരിക്കുകയാണ് നീരജ.






