തിരുവനന്തപുരം: വേനലില്‍ വൈദ്യുതി ഉപയോഗം കുറയ്‌ക്കാന്‍ ലക്ഷ്യമിട്ടുള്ള വീഡിയോ പ്രചാരണത്തിനായി കാലവര്‍ഷക്കാലത്ത് ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ച് വൈദ്യുതി ബോര്‍ഡ്! പ്രചാരണ വീഡിയോ തയാറാക്കാന്‍ ഡ്രോണ്‍ ഷൂട്ടിനായി സൈറ്റിന് 5000 രൂപ നിരക്കില്‍ ഒന്നരലക്ഷം രൂപയും പരിശീലന വീഡിയോ നിര്‍മിക്കാന്‍ മണിക്കൂറിന് 7200 രൂപ നിരക്കില്‍ 1,40,000 രൂപയും ഡിജിറ്റല്‍ മാഗസിനു വേണ്ടി 3,75,000 രൂപയും അനുവദിച്ചു.
ഇതടക്കം ഉൗര്‍ജസംരക്ഷണപ്രചാരണത്തിന്റെ പേരില്‍ എട്ട് ഇനങ്ങളിലായി വകയിരുത്തിയത് 24 ലക്ഷം രൂപ. സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ചുള്ള ക്വിസിനു പുറമേ സ്‌റ്റാന്‍ഡ്‌അപ് കോമഡിക്കുപോലും തുക വകയിരുത്തി. ഏഴുലക്ഷം രൂപ മുന്‍കൂര്‍ അനുവദിക്കുകയും ചെയ്‌തു. മേയ് അവസാനത്തോടെ വേനല്‍മഴയും പിന്നാലെ കാലവര്‍ഷവും എത്തുമെന്ന കാലാവസ്‌ഥാ മുന്നറിയിപ്പുകള്‍പോലും കണക്കിലെടുക്കാതെയാണു തുക അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയത്.
കഴിഞ്ഞ ആറിന് ഇറക്കിയ ഉത്തരവ് പുതുതായി ചുമതലയേറ്റ കെ.എസ്.ഇ.ബി. ചെയര്‍മാന്‍ ബിജു പ്രഭാകറിന്റെ പരിഗണനയിലാണ്. ദൃശ്യ-ശ്രവ്യ-സാമൂഹികമാധ്യമങ്ങള്‍ മുഖേനയുള്ള പ്രചാരണമാണ് ഇപ്രകാരം ആസൂത്രണം ചെയ്‌തത്. കടുത്തവേനലില്‍ വൈദ്യുതി ഉപയോഗം 5600 മെഗാവാട്ട് വരെ ഉയര്‍ന്നിരുന്നു. മഴ തുടങ്ങിയതോടെ അത് 2000 മെഗാവാട്ട് വരെയായി കുറഞ്ഞു. കെ.എസ്.ഇ.ബിയാകട്ടെ കൂടുതല്‍ വിലയ്‌ക്കു വാങ്ങിയ വൈദ്യുതി സറണ്ടര്‍ ചെയ്യേണ്ട അവസ്‌ഥയിലും.

Comments