
ഏറെ ആരാധകരുള്ള പ്രിയ താരദമ്പതികളാണ് നയന്‍താരയും വിഘ്നേഷും. സിനിമാതിരക്കുകളൊഴിയുമ്പോള്‍ യാത്രകളും ക്ഷേത്രസന്ദര്‍ശനവുമൊക്കെയായി തിരക്കിലാണ് നയന്‍താരയും വിഘ്നേഷും. ഇതിന്റെ വിശേഷങ്ങളും താരദമ്പതികള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇതൊക്കെ നിമിഷം നേരം കൊണ്ടാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നത്. ഇപ്പോള്‍ നയന്‍താരയും വിഘ്നേശും ഹോങ്കോങ്ങില്‍ അവധിയാഘോഷിക്കുകയാണ്. അവിടെ നിന്നുള്ള വിശേങ്ങളും ഫോട്ടോസുമൊക്കെ നയന്‍താര പങ്കുവച്ച് എത്തിയിരുന്നു.ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നത്. ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലും മറ്റ് വിശേഷങ്ങള്‍ സ്റ്റോറികളിലൂടെയും ആണ് പങ്കുവെയ്ക്കുന്നത്. ഇപ്പോഴിതാ അവിടെ നിന്നുള്ള പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്.
അവധിയാഘോഷിക്കുന്ന പൊന്നോമനകളുടെ ചിത്രമാണ് താരം പങ്കുവച്ച് എത്തിയത്. 'ഹൃദയവും ആത്മാവും' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.എവിടെപ്പോയാലും മക്കളായ ഉയിരിനെയും ഉലകത്തെയും കൂടെകൂട്ടുന്നവരാണ് നയന്‍താരയും വിഗ്നേഷ് ശിവനും. ഇതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്.
എന്നാല്‍ താരത്തിന്റെ പോസ്റ്റിനു നേരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. നയന്‍താര പങ്കുവയ്ക്കുന്ന മക്കളുടെ ചിത്രത്തില്‍ എന്നും ഒരു കുട്ടിയെ മാത്രമാണ് താരം ലാളിക്കുന്നത് കാണുന്നത്. ഇത് ചൂണ്ടി കാട്ടിയാണ് ആരാധകര്‍ എത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഹോങ്കോങ്ങില്ല് ഏറ്റവും വിലയേറിയ ലക്ഷ്വറി ഹോട്ടലുകളില്‍ ഒന്നിലാണ് നയന്‍സും വിക്കിയും താമസിക്കുന്നത് എന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. നയന്‍സും വിക്കിയും ഇവിടുത്തെ റോസ്വുഡ് ലക്ഷ്വറി ഹോട്ടലിലാണ് താമസം എന്നാണ് റിപ്പോര്‍ട്ട്. തന്റെ ട്രാവല്‍ പാര്‍ട്ണര്‍ കമ്പനിയാണ് ഇവിടം നിര്‍ദ്ദേശിച്ചത് എന്നാണ് നയന്‍താര ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നത്.






