
ബഷീറിന്റെ പ്രേമലേഖനത്തിലെ ആദ്യ ഗാനമെത്തി. പ്രണയമാണിത് എന്ന് തുടങ്ങുന്ന സുന്ദരഗാനം ആദ്യ കേള്‍വിയില്‍ തന്നെ മനസ്സില്‍ കയറും. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മധു, ഷീല എന്നിവര്‍ പ്രണയ ജോഡികളാകുന്നുവെന്നതും പ്രത്യേകതയാണ്. ഫര്ഹാന് ഫാസിലും, സന അല്‍ത്താഫുമാണ് ചിത്രത്തിലെ മറ്റൊരു പ്രധാന ജോഡി.
സൂഫി ഗാനത്തിന്റെ ഈണത്തില്‍ പാട്ടൊരുക്കിയിരിക്കുന്നത് മോഹന്‍ സിത്താരയുടെ മകന് വിഷ്ണുവാണ്. ആര് വേണുഗോപാലിന്റേതാണ് സുന്ദരമായ വരികള്‍. വിഷ്ണു, സച്ചിന് വാര്യര്‍, ജോയേഷ് ചക്രവര്‍ത്തി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജോയ് മാത്യൂ, അജു വര്‍ഗ്ഗീസ്, ശ്രീജിത്ത് രവി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.






