
ദാവോസ്: രാജ്യത്തിന്റെ സമ്പത്തില്‍ ഭൂരിഭാഗവും ഏതാനും അതിസമ്പന്നതില് കേന്ദ്രീകരിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ മൊത്തും സമ്പത്തില്‍ 58 ശതമാനവും വെറും ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ പക്കലാണ്. രാജ്യത്തെ ജനസംഖ്യയുടെ 70% പേരുടെ കൈവശമുള്ളതിന് തുല്യമായ സമ്പത്ത് 57 ശതകോടീശ്വരന്മാരുടെ പക്കലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യാന്തര തലത്തില്‍ ദാരിസ്രദ നിര്‍മ്മാര്‍ജ്ജനത്തിനായി പ്രവര്‍ത്തിക്കുന്ന ഓക്സ്ഫാം ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ലോക സാമ്പത്തിക ഫോറത്തിനു മുന്നോടിയാണ് ജനങ്ങള്ക്കിയിലെ സാമ്പത്തിക അന്തരം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. ലോകത്തെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് തൊഴില്‍ വേതനത്തില്‍ ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ വലിയ ലിംഗ വിവേചനം നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയില്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കുള്ള വേതന വ്യത്യാസം 30% ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയില്‍ 57 സമ്പന്നരിലാണ് 216 ബില്യണ്‍ ഡോളര്‍ സമ്പത്തുണ്ട്. 70% ജനങ്ങളുടെ പക്കലുള്ള സ്വത്തിനു തുലമാണിത്. 84 ശതകോടീശ്വരന്മാരുടെ പക്കലായി 248 ബില്യണ്‍ ഡോളറാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. മുകേഷ് അംബാനി (19.3ബില്യണ്‍ ഡോളര്‍), ദിലീപ് സാങ്വി (16.7 ബില്യണ്‍ ഡോളര്‍), അസിം പ്രേംജി (015 ബില്യണ്‍ ഡോളര്‍) എന്നിങ്ങനെയാണ് അതിസമ്പന്നരുടെ ആസ്തി. രാജ്യത്തെ മൊത്തം ജനതയുടെ പക്കലുള്ളതാകട്ടെ 3.1 ട്രില്യണ്‍ ഡോളര്‍ ആണ്.
ലോകജനസംഖ്യയില്‍ 50 ശതമാനം പേരുടെ പക്കലുള്ളതിനു തുല്യമായ സ്വത്ത് എട്ട് ശതകോടീശ്വരന്മാരിലുണ്ടെന്നും 'ആന്‍ ഇക്കോണമി ഫോര്‍ ദ 99 പേര്‍സെന്റ്' എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടില്‍ ഓക്സ്ഫാം വ്യക്തമാക്കുന്നു.
ലോകജനതയുടെ മൊത്തം സമ്പത്ത് 255.7 ട്രില്യണ്‍ ഡോളര്‍ ആണ്. ഇതില്‍ 6.5 ട്രില്യണ്‍ കയ്യടക്കി വച്ചിരിക്കുന്നത് ബില്‍ ഗേറ്റ്സ് (75 ബില്യണ്‍ ഡോളര്‍), സ്പാനീഷ് വ്യവസായി അമാനിഷ്യോ ഓര്‍ട്ടേഗ (67 ബില്യണ്‍ ഡോളര്‍), വാറെന്‍ ബഫെറ്റ്(60.8 ബില്യണ്‍ ഡോളര്‍) തുടങ്ങിയ ഏതാനും സമ്പന്നരാണ്.
അടുത്ത 20 വര്‍ഷത്തിനുള്ളില്‍ 500 പേര് തങ്ങളുടെ അവകാശികള്‍ക്കായി 2.1 ട്രില്യണ്‍ ഡോളര്‍ കൈമാറും. 130 കോടി ജനതയുള്ള ഇന്ത്യയുടെ ജി.ഡി.പിയേക്കാള്‍ കൂടുതലാണിത്. വരുംനാളുകളില്‍ പാവപ്പെട്ടവരുടെ സ്വത്തില്‍ കുറവ് വരും. പത്ത് ശതമാനത്തോളം പാവങ്ങളുടെ വരുമാനത്തില്‍ 15 ശതമാനം കണ്ട് കുറവ് വരും. ചൈന, ഇന്തോനീഷ്യ, ലാവോസ്, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലെ 10% അതിസമ്പന്നരുടെ വരുമാനത്തില്‍ 15 ശതമാനം വര്‍ധനവ് വരുമെന്നും ഓക്സ്ഫാം മുന്നറിയിപ്പ് നല്കുന്നു.






